Sorry, you need to enable JavaScript to visit this website.

സോറസിന് പകരക്കാരനാര്, പരിഗണനയില്‍ ഇരുപതുകാരന്‍

മഡ്രീഡ് - ബാഴ്‌സലോണയില്‍ ലൂയിസ് സോറസ് പുതിയ കോച്ച് റോണള്‍ഡ് കൂമന് അനഭിമതനായിരിക്കെ അവസരമുറപ്പിക്കാന്‍ യുവ ഫോര്‍വേഡ് ഫ്രാന്‍സിസ്‌കൊ ട്രിന്‍കാവൊ. ഇരുപതുകാരന്‍ സമീപകാലത്താണ് ബാഴ്‌സലോണയിലെത്തിയത്. ശനിയാഴ്ച സീസണിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ ട്രിന്‍കാവോക്ക് കോച്ച് അവസരം നല്‍കി. നാസ്റ്റിച്ചിനെതിരായ 3-1 വിജയത്തില്‍ യുവ താരം കോച്ചിന്റെ പ്രശംസ നേടുകയും ചെയ്തു. 
പോര്‍ച്ചുഗീസ് ക്ലബ് ബ്രാഗയില്‍ നിന്ന മൂന്നു കോടി യൂറോയുടെ കരാറിലാണ് ഇരുപതുകാരനെ ബാഴ്‌സലോണ വലയിലാക്കിയത്. 2018 ല്‍ പോര്‍ചുഗല്‍ അണ്ടര്‍-19 യൂറോപ്യന്‍ ചാമ്പ്യന്മാരായപ്പോള്‍ ടോപ്‌സ്‌കോററായിരുന്നു ട്രിന്‍കാവൊ. ട്രിന്‍കാവോക്ക് വിംഗുകളിലും കളിക്കാനാവും. എന്നാല്‍ അന്‍സു ഫാത്തിയും ഉസ്മാന്‍ ദെംബെലെയുമുള്ളതിനാല്‍ വിംഗില്‍ സ്ഥാനം ലഭിക്കാനിടയില്ല. മെംഫിസ് ഡിപേ, ലൗതാരൊ മാര്‍ടിനേസ് എന്നിവരും ബാഴ്‌സലോണയില്‍ എത്തുന്നുണ്ട്.  
സ്പാനിഷ് ലീഗ് ആരംഭിച്ചെങ്കിലും ബാഴ്‌സലോണക്ക് ഈ മാസാവസാനം വരെ വിശ്രമമാണ്. വിയ്യാറയലിനെതിരെയാണ് ആദ്യ മത്സരം. 

Latest News