ന്യൂസിലന്‍ഡ് മസ്ജിദ് കൂട്ടക്കൊലക്കേസ് പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം തടവ്; ഇനി പുറംലോകം കാണില്ല

ക്രൈസ്റ്റ്ചര്‍ച്ച്- ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് നഗരത്തിലെ രണ്ടു മസ്ജിദുകളിലായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്‌ക്കെത്തിയ 51 വിശ്വാസികളെ വെടിവെച്ചു കൂട്ടക്കൊല ചെയ്ത ഭീകരന്‍ ബ്രെന്റണ്‍ ടറന്റിനെ കോടതി പരോളില്ലാത്ത ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ശേഷിക്കുന്ന ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരും. ന്യൂസിലന്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു കുറ്റവാളിക്ക് ഈ ശിക്ഷ ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയ തീവ്രവലതുപക്ഷ ഭീകരനായ 29കാരന്‍ ബ്രന്റണ്‍ ഓസ്‌ട്രേലിയക്കാരനാണ്. ഈ ശിക്ഷാ വിധിയെ എതിര്‍ക്കുന്നില്ലെന്ന് ഇയാല്‍ കോടതിയില്‍ പറഞ്ഞു. ശിക്ഷാ വിധിയെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ സ്വാഗതം ചെയ്തു. 

2019 മാര്‍ച്ച് 15നാണ് ബ്രന്റന്‍ പളളിയില്‍ ഭീകരാക്രമണം നടത്തിയത്. കൂട്ടവെടിവെയ്പ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ലൈവായി നല്‍കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട 51 പേരില്‍ ഒരു മലയാളിയുള്‍പ്പെടെ ആറു ഇന്ത്യക്കാരും ഉള്‍പ്പെടും. 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Also Read

Latest News