Sorry, you need to enable JavaScript to visit this website.

ചുരുങ്ങിയ ദിവസങ്ങളില്‍ പത്ത് ലക്ഷം കാഴ്ചകള്‍; നന്ദി പറഞ്ഞ് റാസ ബീഗം

ഖൽബിന്റെ പാതി എടുത്തതും തിരിച്ചു തന്നില്ല... എന്ന് ഇനി പറയുന്നില്ല
മില്യൻ ഹൃദയങ്ങൾ തിരിച്ചു തന്ന ഓരോ സ്നേഹ സഹചാരികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും , സ്നേഹവും അറിയിക്കുന്നു....
ഇത്രയേറെ സന്തോഷങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ മനസ്സിൽ നിറയുന്ന നന്ദിയും കടപ്പാടും അക്കമിട്ടു നിരത്താനോ പേരെടുത്ത് പറയാനോ കഴിയാത്ത വിധം വാക്കുകളുടെ ദേശം വരണ്ടു പോകുന്നു.
ഹൃദയത്തിനുള്ളിൽ തുളുമ്പുന്ന സ്നേഹം ഇവിടെ ഒതുക്കാവുന്നതല്ല.
അത് എത്രമേൽ മിഴിവോടെ ഇവിടെ പകർത്താൻ കഴിയും എന്ന് അറിയുകയും ഇല്ല. എങ്കിലും പറയാതെ വയ്യ..
ഓരോന്നും സംഭവിക്കുന്നത് അതിന്റെതായ സമയങ്ങളിലാണ്. വർഷങ്ങൾക്ക് മുൻപ് ഞങ്ങളിലേക്ക് എത്തിപ്പെട്ട ന്റെ നിഷ്കളങ്കമായ വരികൾക്ക്. അന്നേ തന്നെ ഈണം നൽകപ്പെട്ടിരുന്നു. ആ കാലങ്ങളിലൊന്നും ഈ പാട്ട് പുറത്തിറക്കാൻ സാധിക്കാത്തതിൽ ഉള്ളിൽ ഉണ്ടായിരുന്ന ചെറുതല്ലാത്ത സങ്കടം
ഇന്ന് ഇത്രയും
മധുരമനുഭവിക്കാനുള്ള ഒരുക്കങ്ങളായിരുന്നെന്നത് സത്യം.
ഒരു പക്ഷേ ഇത്ര വൈകിയതുകൊണ്ടായിരിക്കാം,
സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്ന ഒരു മികച്ച ഓർക്കസ്ട്രേഷനിൽ ലൈവ് റെക്കോർഡിൽ തികച്ചും ഓർഗാനിക് ആയിട്ടുള്ള ഒരു സംഗീത സൃഷ്ടി എന്നുള്ള മോഹം സഫലമായതും .
കേരളത്തിലെ പ്രശസ്തനായ സംഗീതജ്ഞൻ Berny sir ന്റെ ഓർക്കസ്ട്രേഷനിൽ ഈ ഗാനം പൂർണ്ണത കൈവരിച്ചതും, സൈനൂട്ടിയുടെ ആദ്യ ഗാനത്തിൽ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം സാധ്യമായതും എല്ലാം..
ന്റെ ദൃശ്യ സംവിധാന മികവിൽ nte കാമറക്കണ്ണുകൾ ഒപ്പിയെടുത്തത് ഞങ്ങളുടെ ആത്മാർത്ഥമായ സമർപ്പണം തന്നെ ആയിരുന്നു.
ഞങ്ങളുടെ ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് ഇത്രമേൽ മധുരമായി നിങ്ങളിലേക്കും എത്തിക്കാൻ
താങ്ങും തണലുമായി നിന്ന ചില വ്യക്തിത്വങ്ങളും ഈ ഗാനത്തിന്റെ വിജയവീഥിയിൽ ഞങ്ങളോടൊപ്പമുണ്ട് ഓർക്കസ്ട്രേഷനും റെക്കോർഡിങ്ങിനും ആവശ്യമായ എല്ലാ
സാമ്പത്തിക സഹായങ്ങളും മുന്നോട്ട് വെച്ച സുഹൃത്ത്
ഗാനത്തിന്റെ ചിത്രീകരണത്തിന് ചിലവ് വഹിച്ച Dilip saidu
ചിത്രീകരണത്തിനായി തന്റെ സ്ഥാപനമായ *സംഗീത് മഹൽ* വിട്ടു തന്ന sreekumar
എന്തിനും ഏതിനും നിഴലുപോലെ കൂടെ നിൽക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മാനേജർ Fazal rahman
തുടങ്ങിയവരുടെ പങ്കും ഈ അവസരത്തിൽ സ്നേഹപൂർവ്വം ഓർക്കുന്നു.
ദശലക്ഷം കാഴ്ചകളുടെ സ്നേഹത്തിന്റെ നിറവിൽ..
❤️റാസ ബീഗം❤️

Latest News