Sorry, you need to enable JavaScript to visit this website.

നീയെറിഞ്ഞ കല്ല് പാഞ്ഞ്... ഇതാണ് ആ ഷാഹുല്‍ ഹമീദ്

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 12 ലക്ഷത്തിലേറെ പേർ യൂട്യുബിൽ കാണുകയും എല്ലാരുടെയും ചുണ്ടിലിപ്പോൾ മൂളി നടക്കുകയും ചെയ്യുന്ന പാട്ട്.
മലയാളികളുടെ പ്രിയ ഗായകരായ റാസയോടും ബീഗത്തോടുമൊപ്പം മകൾ കുഞ്ഞു സെനൂട്ടിയും ചേർന്നു പാടിയ ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് പോലെ മടുക്കാതെ കാണാനാവുന്നതും ആ വീഡിയോ പ്രസരിപ്പിക്കുന്ന പൊസിറ്റിവ് മൂഡാണ്. സൈനൂട്ടിയുടെ ചിരി പോലെ ആ വീഡിയോയിൽ ഓരോ മുഖങ്ങളിലും കാണുന്നത് ചിരിയും സന്തോഷവുമാണ്. എത്ര വലിയ മൂഡൗട്ട് ഉള്ള ഒരാൾക്കും മനസ്സിൽ സന്തോഷം നിറയ്ക്കുന്ന ദൃശ്യം വീഡിയോ സംവിധായകനായ ജാവേദ് അസ്‌ലമിന്റെ മിടുക്ക്.
കല്ലെറിഞ്ഞു അമ്പിളി പാതി മുറിഞ്ഞു വീണെന്നും, ഹൃദയം മരക്കൊമ്പിലാണെന്ന് പറഞ്ഞു പാതി ഖൽബ് എടുത്തു തിരിച്ചു കൊടുക്കാതെ പറ്റിച്ചതും...
ഇത്രേം വലിയ പൊള്ളു പറഞ്ഞു പറ്റിച്ച ഭീകരൻ ആരാണ്!
ഒരുപാട് കാലമായി പാവം സൂറയെ ഇങ്ങനെ ഒരുപാട് പൊള്ളു പറഞ്ഞു പറ്റിക്കുന്ന. സാധുവായ ഒരു മനുഷ്യനെ ജബ്ബാർ ഗുണ്ടയാക്കിയ ആ കൊടുംഭീകരൻ തന്നെ.
കേരളം പാടി നടക്കുന്ന ആ മനോഹരമായ വരികൾ എഴുതിയത് നമ്മുടെ ഷാഹുൽ ഹമീദ്.
മുഖപുസ്തകത്തിൽ ഒട്ടേറെ പേർക്ക് സുപരിചിതനാണെങ്കിലും അറിയാത്തവർക്കായി, പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മവും ഹൃദ്യമായ പ്രണയവരികളുമൊക്കെ ഒരുപോലെ വഴങ്ങുന്ന പ്രിയ കൂട്ടുകാരനെ പരിചയപ്പെടുത്തുന്നു.
ഇതാണ് ആ കൊടും ഭീകരൻ.
വർഷങ്ങളായി ഫേസ്ബുക്കിലൂടെ പ്രിയങ്കരനായ സുഹൃത്ത്
നമ്മുടെ സുഹൃത്തുക്കൾ ഇങ്ങനെ നാടാകെ അംഗീകരിക്കപ്പെടുമ്പോൾ അതിലും വലിയ സന്തോഷമെന്താണ്.
 

Latest News