Sorry, you need to enable JavaScript to visit this website.

ഉത്തപ്പയുടെ അക്കാദമിയില്‍ പഠനത്തോടൊപ്പം കളി

ബംഗളൂരു - മുന്‍ ഇന്ത്യന്‍ ഓപണറും ഇപ്പോള്‍ കേരളത്തിന്റെ അതിഥി താരവുമായ റോബിന്‍ ഉത്തപ്പ ക്രിക്കറ്റ് സ്‌കോളര്‍ഷിപ് പദ്ധതി പ്രഖ്യാപിച്ചു. ഉത്തപ്പയുടെ സ്‌പോര്‍ട്‌സ് സ്‌കൂളും സെന്റര്‍ ഫോര്‍ ക്രിക്കറ്റ് എക്‌സലന്‍സും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. സ്‌പോര്‍ട്‌സിലെ പ്രാവീണ്യമനുസരിച്ച് അണ്ടര്‍-14,അണ്ടര്‍-16, അണ്ടര്‍-19 വിഭാഗങ്ങളില്‍ സ്‌കോളര്‍ഷിപ് നല്‍കും. ഈ മാസം 20 വരെ അപേക്ഷിക്കാം. ഇന്റര്‍നാഷനല്‍ നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് ട്രയ്‌നിംഗിനൊപ്പം പഠനം പൂര്‍ത്തിയാക്കാനാണ് പൂര്‍ണമായ സഹായം നല്‍കുക.

Latest News