കോഹ്‌ലി പാഡണിഞ്ഞിരിക്കുമ്പോള്‍ പന്ത് വെറുതെ കളയാനാവുമോ? -സഞ്ജു

ന്യൂദല്‍ഹി - ഇന്ത്യന്‍ ടീമില്‍ ഓപണറായി കളിക്കുമ്പോള്‍ തനിക്ക് ശേഷം വരേണ്ടത് വിരാട് കോഹ്‌ലിയാണെന്നും അപ്പോള്‍ പന്ത് വെറുതെ കളയാനാവില്ലെന്നും സഞ്ജു സാംസണ്‍. പലപ്പോഴും എളുപ്പം വിക്കറ്റ് വലിച്ചെറിയുന്നുവെന്ന് സഞ്ജുവിനെതിരെ പരാതിയുണ്ടായിരുന്നു. ഐ.പി.എല്‍ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഇപ്പോള്‍ സഞ്ജു.
ലോക്ഡൗണ്‍ ബാധിക്കാതെ ഐ.പി.എല്ലിനായി ഒരുങ്ങുകയാണെന്ന് സഞ്ജു പറഞ്ഞു. 15 ആഴ്ചയായി ബാറ്റിംഗ്, റണ്ണിംഗ്, ജിം വര്‍ക്കുകള്‍ കൃത്യമായി നടത്തുന്നുണ്ട്. കൊല്ലത്തെ സുഹൃത്തിന്റെ അക്കാദമിയില്‍ എല്ലാ സൗകര്യവുമുണ്ടെന്ന് സഞ്ജു പറഞ്ഞു. അക്കാദമിയില്‍ ബൗള്‍ ചെയ്യുന്നവരിലൊരാള്‍ പള്ളിയിലെ അച്ഛനായ ഫാദര്‍ റെബേറോയാണ്. നല്ല സ്പിന്നറാണ് റെബേറൊ. സഞ്ജുവിനായി മുന്‍ കേരളാ രഞ്ജി ക്യാപ്റ്റന്‍ റയ്ഫി വിന്‍സന്റ് ഗോമസ് തന്റെ വീടിന്റെ ടെറസില്‍ നെറ്റ്‌സ് സൗകര്യമൊരുക്കിക്കൊടുത്തു.

 

Latest News