Sorry, you need to enable JavaScript to visit this website.

കോച്ചിന് കൊറോണ, ഷൂട്ടിംഗ് ക്യാമ്പ് നീട്ടി

ന്യൂദല്‍ഹി - കര്‍ണി സിംഗ് ഷൂട്ടിംഗ് റെയ്ഞ്ചിലെ ഒരു വനിതാ കോച്ചിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവിടെ ഇന്ന് തുടങ്ങാനിരുന്ന ഒളിംപിക് കോര്‍ ഗ്രൂപ്പിന്റെ പരിശീലനം മാറ്റി വെച്ചു. കോച്ച് ആരുമായും സമ്പര്‍ക്കത്തില്‍ വരാത്തതിനാല്‍ ക്യാമ്പ് നിശ്ചയിച്ചതു പോലെ നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ധാരണ. പല സ്ഥലങ്ങളിലും യാത്രാ നിയന്ത്രണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്യാമ്പിലെ പങ്കാളിത്തം നിര്‍ബന്ധമാക്കിയ നടപടിയില്‍ കായികതാരങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.
ഒളിംപിക്‌സിനുള്ള 34 ഷൂട്ടര്‍മാര്‍ ഇവിടെ പരിശീലനം ആരംഭിക്കാനിരുന്നതാണ്. ഈ മാസം എട്ടിനാണ് കര്‍ണി സിംഗ് റെയ്ഞ്ച് പരിശീലനത്തിനായി തുറന്നത്. ഏതാനും ഷൂട്ടര്‍മാര്‍ അന്നു മുതല്‍ പരിശീലനം തുടരുന്നുണ്ട്. അവരെ തടയില്ല.   
ഈ മാസം 24 ന് വനിതാ കോച്ച് റെയ്ഞ്ചിലെത്തിയിരുന്നുവെങ്കിലും അഡ്മിനിസ്‌ട്രേറ്റിവ് ഡിപ്പാര്‍ട്‌മെന്റ് മാത്രമാണ് സന്ദര്‍ശിച്ചത്. പരിശീലന വേദികളില്‍ പോയിട്ടില്ല. ഒളിംപിക്‌സില്‍ ഇന്ത്യക്ക് 15 ഷൂട്ടിംഗ് ക്വാട്ടയാണ് ലഭിച്ചത്.
 

Latest News