Sorry, you need to enable JavaScript to visit this website.

മെസ്സിയും ഇറ്റലിയിലേക്ക്? ഇന്റര്‍ നീട്ടുന്നത് വന്‍ തുക

റോം - ബദ്ധവൈരിയായ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്കു പിന്നാലെ ലിയണല്‍ മെസ്സിയും സീരീ അ-യിലെത്തിയേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡായ 23.5കോടി പൗണ്ട് ഇന്‍രര്‍ മിലാന്‍ നാലു വര്‍ഷ കരാറിനായി വാഗ്ദാനം ചെയ്തുവെന്നാണ് വാര്‍ത്ത. ബാഴ്‌സലോണയുമായി കരാര്‍ പുതുക്കാന്‍ മെസ്സി തയാറായിട്ടില്ല. അടുത്ത വര്‍ഷം കരാര്‍ അവസാനിക്കും. ബാഴ്‌സലോണയുടെ പോക്കില്‍ മെസ്സി നിരാശനാണ്. ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് നേടിയില്ലെങ്കില്‍ കോച്ച് ക്വികെ സെതിയേന്‍ പുറത്തുപോവുമെന്നുറപ്പാണ്. നെയ്മാറിനെ തിരിച്ചുകൊണ്ടുവരാത്തതിന്റെ പേരില്‍ ബാഴ്‌സലോണ ബോര്‍ഡുമായും മെസ്സി സ്വരച്ചേര്‍ച്ചയിലല്ല.
മെസ്സിക്ക് വര്‍ഷം ആറു കോടി പൗണ്ടാണ് (ഏതാണ്ട് 600 കോടി രൂപ) ഇന്റര്‍ പ്രതിഫലം വാഗ്ദാനം ചെയ്യുന്നത്. 2.73 കോടി പൗണ്ടാണ് യുവന്റസില്‍ ക്രിസ്റ്റ്യാനോയുടെ പ്രതിഫലം.
എ്ന്നാല്‍ മെസ്സി ഇന്ററില്‍ ചേരുമെന്ന വാര്‍ത്ത അവരുടെ കോച്ച് ആന്റോണിയൊ കോണ്ടെ പരിഹസിച്ചു തള്ളി.
 

Latest News