Sorry, you need to enable JavaScript to visit this website.

പസാലിച്ചിന് കന്നി ഹാട്രിക്, അറ്റാക്കിംഗ് മാസ്റ്റര്‍ക്ലാസുമായി അറ്റ്‌ലാന്റ

ബെര്‍ഗാമൊ - മറ്റൊരു അറ്റാക്കിംഗ് മാസ്റ്റര്‍ക്ലാസ് പുറത്തെടുത്ത് അറ്റ്‌ലാന്റ ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ബ്രേഷിയയെ അവര്‍ 6-2 ന് തകര്‍ത്തു. അറ്റ്‌ലാന്റയും ബ്രേഷിയയും ഇറ്റലിയിലെ കൊറോണ ഏറ്റവും ദുരന്തം വിതച്ച പ്രദേശത്തു നിന്നുള്ള ടീമുകളാണ്. ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് കളിയാരംഭിച്ചത്.

ആദ്യ പകുതിയില്‍ അഞ്ചു മിനിറ്റിനിടെയായിരുന്നു അറ്റ്‌ലാന്റയുടെ മൂന്നു ഗോളുകളും. മാരിയൊ പസാലിച് തന്റെ കന്നി ഹാട്രിക് സ്വന്തമാക്കി. രണ്ടാം മിനിറ്റില്‍ തന്നെ പസാലിച്ചിലൂടെ അറ്റ്‌ലാന്റ മുന്നിലെത്തിയിരുന്നു. ഇന്റര്‍ മിലാനെയും ലാസിയോയെയും രണ്ടു പോയന്റിന് അറ്റ്‌ലാന്റ പിന്നിലാക്കി.
ഈ സീസണില്‍ അറ്റ്‌ലാന്റ 93 ഗോളാണ് അടിച്ചത്. ലീഗിലെ അടുത്ത മികച്ച ടീം അടിച്ചതിനെക്കാള്‍ ഇരുപത്തഞ്ചെണ്ണം കൂടുതല്‍. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറുകയും ക്വാര്‍ട്ടറിലേക്ക് മുന്നേറുകയും ചെയ്ത അറ്റ്‌ലാന്റ അടുത്ത സീസണിലും ചാമ്പ്യന്‍സ് ലീഗ് കളിക്കുമെന്ന് ഉറപ്പാക്കി.

 

 

Latest News