Sorry, you need to enable JavaScript to visit this website.

ഐ-ലീഗ് പൂര്‍ണമായി കൊല്‍ക്കത്തയില്‍ നടത്തും

ചെന്നൈ - അടുത്ത ഐ-ലീഗ് ഫുട്‌ബോള്‍ സീസണ്‍ പൂര്‍ണമായി കൊല്‍ക്കത്തയില്‍ നടത്താന്‍ എ.ഐ.എഫ്.എഫ് ആലോചിക്കുന്നു. ഐ.എസ്.എല്ലും ഒരു വേദിയില്‍ നടത്താനാണ് ആലോചന. ഗോവയാണ് ഐ.എസ്.എല്‍ നടത്താന്‍ പരിഗണിക്കപ്പെടുന്നു. കേരളവും കൊല്‍ക്കത്തയും നേരത്തെ ലിസ്റ്റിലുണ്ടായിരുന്നു.

കൊല്‍ക്കത്തയില്‍ സാള്‍ട്‌ലെയ്ക്ക് സ്റ്റേഡിയത്തില്‍ കളി നടത്താനാവില്ലെന്നതാണ് പ്രധാന പ്രതിബന്ധം. അണ്ടര്‍-17 വനിതാ ലോകകപ്പിനായി വിട്ടുകൊടുത്തിരിക്കുകയാണ് സ്റ്റേഡിയം.
കഴിഞ്ഞ സീസണിലെ ഐ-ലീഗ് രണ്ടാം ഡിവിഷന്‍ പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ ഏതൊക്കെ ടീമുകള്‍ ഒന്നാം ഡിവിഷനിലുണ്ടാവുമെന്ന് വ്യക്തമല്ല. 28 മത്സരങ്ങള്‍ ബാക്കിയുണ്ട്. പരമാവധി 15 ദിവസം കൊണ്ട് ലീഗ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

 

Latest News