Sorry, you need to enable JavaScript to visit this website.

ഐ.എസ്.എല്‍ നവംബറില്‍; കാണികളില്ല, പുറംസമ്പര്‍ക്കം പാടില്ല

കൊല്‍ക്കത്ത - ഐ.എസ്.എല്ലിന്റെ ഏഴാം സീസണ്‍ നവംബറില്‍ തുടങ്ങാന്‍ ആലോചന. മാര്‍ച്ച് വരെയായിരിക്കും സീസണ്‍ നീളുക. കളികളില്‍ കാണികളെ പ്രവേശിപ്പിക്കില്ല. ക്ലബ്ബുകളുടെ സി.ഇ.ഒയും സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും തമ്മിലുള്ള യോഗത്തിലാണ് തീരുമാനം. നാലിടങ്ങളിലാണ് ടൂര്‍ണമെന്റ് നടത്താനായി പരിഗണിക്കുന്നത്. വടക്കു കിഴക്ക്, പശ്ചിമബംഗാള്‍, കേരളം, ഗോവ എന്നിവ. പതിവു പോലെ പത്ത് വേദികളും ഉപയോഗിക്കില്ല.
ടൂര്‍ണമെന്റ് കാലത്ത് കളിക്കാര്‍ ബയോ സെക്യൂര്‍ ബബഌനകത്ത് ജീവിക്കണം (കളിക്കളങ്ങളും ഹോട്ടലുമല്ലാതെ പുറംസമ്പര്‍ക്കം പാടില്ല).
കഴിഞ്ഞ സീസണിന്റെ അന്ത്യത്തിലാണ് കൊറോണ വ്യാപിപ്പിച്ചത്. എ.ടി.കെയും ചെന്നൈയന്‍ എഫ്.സിയും തമ്മിലുള്ള ഗോവയിലെ ഫൈനല്‍ മാര്‍ച്ച് 14 ന് കാണികളില്ലാതെയാണ് നടത്തിയത്. എ.ടി.കെ 3-1 ജയത്തോടെ മൂന്നാം തവണ ചാമ്പ്യന്മാരായി.

 

Latest News