Sorry, you need to enable JavaScript to visit this website.

ഇബ്ര ഗോളില്‍ മിലാന്‍, സ്വപ്‌നം കൈവിട്ട് ലാസിയൊ

മിലാന്‍ - വെറ്ററന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രഹിമോവിച്ചിന്റെ ഗോളില്‍ എ.സി. മിലാന്‍ 3-0 ന് ജയിച്ചതോടെ ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ലാസിയൊ കിരീടമോഹം കൈവെടിയുന്നു. എട്ട് കളികള്‍ വീതം ശേഷിക്കെ യുവന്റസിനെക്കാള്‍ ഏഴ് പോയന്റ് പിന്നിലായി ലാസിയൊ. ഈ സീസണിലെ ടോപ്‌സ്‌കോറര്‍ സീറൊ ഇമ്മോബിലെ ഇല്ലാതെയാണ് ലാസിയൊ കളിച്ചത്. ഇമ്മോബിലെക്കും രണ്ടാമത്തെ പ്രധാന സ്‌ട്രൈക്കര്‍ ഫെലിപ്പെ സാല്‍സീദോക്കും സസ്‌പെന്‍ഷനാണ്.
കൊറോണ കാരണം ലീഗ് നിര്‍ത്തിവെക്കും വരെ തുടര്‍ച്ചയായ 21 കളികളില്‍ അജയ്യരായി മുന്നേറിയ ലാസിയോയെ ഇല്ല ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ രണ്ടു കളികളിലും ഗോള്‍ വഴങ്ങിയ ശേഷം തിരിച്ചുവന്നാണ് അവര്‍ 2-1 വിജയം സ്വന്തമാക്കിയിരുന്നത്. അതേസമയം സീസണ്‍ പുനരാരംഭിച്ച ശേഷം വിജയക്കുതിപ്പ് തുടരുന്ന മിലാന്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു.
സീസണ്‍ പുനരാരംഭിച്ച ശേഷം ആദ്യ മത്സരം കളിക്കുന്ന ഇബ്രഹിമോവിച്ചിന്റെ ആദ്യം വലയില്‍ പന്തെത്തിച്ചപ്പോള്‍ ഓഫ്‌സൈഡിന് കൊടിയുയര്‍ന്നു. എന്നാല്‍ രണ്ടു മിനിറ്റിനു ശേഷം മുപ്പത്തെട്ടുകാരന്‍ സ്‌കോര്‍ ചെയ്തു.

 

Latest News