Sorry, you need to enable JavaScript to visit this website.

മോഡി ചൈനയിൽനിന്ന് ഫണ്ട് വാങ്ങി-എം.ബി രാജേഷ്

പാലക്കാട്- ചൈനീസ് കമ്പനികളിൽനിന്ന് പി.എം കെയേർസ്് എന്ന സ്വന്തം ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി കോടികളുടെ ഫണ്ട് വാങ്ങിയാണെന്ന് മുൻ എം.പിയും സി.പി.എം നേതാവുമായ എം.ബി രാജേഷ്.
രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
നാട്ടുകാരേ നിങ്ങളറിഞ്ഞോ? മോഡി ഉണ്ടാക്കിയ സ്വന്തം ഫണ്ടിലേക്ക്  പി എം കെയേർസിലേക്കുള്ള ചൈനീസ് കമ്പനികളുടെ സംഭാവന പുറത്തായി.

TikTok  30 കോടി
Xiomi - 10 കോടി
Huaewei  7 കോടി
One Plus  1 കോടി
Oppo - 1 കോടി

പണമാണ്, പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല. സ്വന്തം ഫണ്ടിലേക്ക് കോടികൾ കൈനീട്ടി വാങ്ങാൻ പട്ടാളക്കാരുടെ വീരമൃത്യുവും അതിർത്തിയുമൊന്നും തടസമായില്ല. എന്നിട്ട് ബാക്കിയെല്ലാവരെയും ചൈനയുടെ ആളുകളാക്കും. കാരണവർ മോഡിക്ക് അടുപ്പിലുമാകാം. സംഘി ഭക്തർ ആ ദുർഗന്ധം പാടിപ്പുകഴ്ത്തി സുഗന്ധമാക്കിക്കൊള്ളും.

 

Latest News