Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ മധുരവാക്കിൽ വീഴരുത്

പ്രവാസി സുഹൃത്തുക്കളെ,

വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റുകളും രാഷ്ട്രീയ-സാമൂഹ്യ-മത സംഘടനകളുടെ ചാർട്ടേർഡ് ഫ്ലൈറ്റുകളും വന്നു കൊണ്ടിരിക്കുകയാണ്. നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ വന്നിട്ടുണ്ട്, ചാർജും കുറഞ്ഞുകൊണ്ടിരിക്കുന്നു. സന്തോഷമുണ്ട്. ചാർട്ടേർഡ് ഫ്ലൈറ്റിന്ന് പ്രവർത്തിച്ചവരോട് നന്ദി രേഖപ്പെടുത്തുന്നു.

1. ജോലി നഷ്ടപ്പെട്ടവരും രോഗംകൊണ്ട് പ്രയാസമനുഭവിക്കുന്നവരും ഒരു നിലക്കും പ്രവാസലോകത്ത് പിടിച്ചു നിൽക്കാൻ സാധിക്കാത്തവരുമാണ് നാട്ടിലേക്ക് പോയികൊണ്ടിരിക്കുന്നത്.

2. ഭയപ്പെട്ട് ഒരിക്കലും ജോലി രാജിവെച്ച്‌ പ്രവാസത്തോട് വിടപറയരുത്. നമുക്ക് നമ്മുടെ ചിലവും കുടുംബത്തിന്റെ ചിലവും നടത്തികൊണ്ടുപോകാൻ സാധിക്കുമെങ്കിൽ പ്രവാസിയായി തുടരുക, മിച്ചംവെക്കാൻ സാധിക്കുന്നില്ലെങ്കിലും. നാട്ടിലെത്തിയാൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നവർക്ക് സധൈര്യം ജോലി രാജി വെച്ച് പോകാം. അല്ലാത്തവർ നിത്യചിലവിന് നാട്ടിൽ ബുദ്ധിമുട്ടിയേക്കാം.

3. ഗൾഫ് ഇനിയും പൂർവ്വ സ്ഥിതിയോടുകൂടി തിരിച്ചുവരും. അത് മെല്ലെ മെല്ലെ നാം കാണാൻ തുടങ്ങിയിട്ടുണ്ട്.

4. റി എൻട്രി വിസയിൽ പോകുന്നവർക്ക് എന്ന് തിരിച്ചു വരാൻ കഴിയുമെന്ന് വ്യക്തമാകാത്ത സ്ഥിതിക്ക് കുറച്ചു കൂടി കാത്തിരിക്കുന്നത് നന്നായിരിക്കും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

5. നാട്ടിലെ സാമ്പത്തിക അവസ്ഥ വളരെ മോശമാണ്. നാട്ടിൽ പോയവരുടെ അഭിപ്രായത്തിൽ പിടിച്ചു നിൽക്കുവാൻ പ്രയാസമാണെന്നാണ്, ഉള്ളവരുമുണ്ട് എന്ന സത്യത്തെ നിഷേധിക്കുന്നില്ല.

6. ജോലി നഷ്ടപ്പെട്ട് നാട്ടിൽ ചെല്ലുമ്പോൾ സ്വീകരിക്കുവാൻ ലീവിൽ പോകുന്ന അന്നത്തെ അവസ്ഥയായിരിക്കില്ല ഇപ്പോൾ. ചില സ്ഥലത്ത് ക്ലാറന്റൈനിൽ പോകാൻ പോലും സമ്മതിക്കാത്ത ദയനീയ കാഴ്ച നാം കണ്ടു. അതേ സമയം ഇന്നലെ നാട്ടുകാർ സ്വാഗതം ചെയ്ത കൺകുളിർമയുള്ള വീഡിയോയും കണ്ടു.

7. കൊറോണയും ലോക്ഡൗണും നമ്മെ ഒരു പാട് കാര്യങ്ങൾ പഠിപ്പിച്ചു. മുഖ്യമായത് സാമ്പത്തിക അച്ചടക്കം തന്നെ. സാമൂഹ്യ അകലം എന്നത് വെറും “ശാരീരികഅകല"മായിരുന്നില്ല, അത് പ്രവാസിയോടുള്ള “മാനസിക അകലം” കൂടിയായിരുന്നു എന്നത് ദുഖത്തോടെ ഓർക്കുന്നു. പല സംഘടനകളും ഈ സന്നിഗ്ദ ഘട്ടത്തിൽ സഹായിച്ചത് നന്ദിയോടെ സ്മരിക്കുന്നു. പക്ഷെ ഈ സംഘടനകൾക്ക് ഒന്നോ രണ്ടോ മാസം പ്രവാസിയെ സഹായിക്കാൻ പറ്റിയേക്കും, അത് കഴിഞ്ഞാൽ വീണ്ടും നമ്മൾ " യാ നഫ്സി" യായിത്തീരും.

പ്രവാസികൾക്ക് പ്രവാസികൾ മാത്രമാണെ വിശ്വാസവും ചിന്തയും എപ്പോഴും ഉണ്ടാകുക.
പ്രവാസികൾ കേരളത്തിന്റെ നെട്ടെല്ലാണെന്ന മധുരവാക്കിൽ വീഴാതിരിക്കുക. ഇതു പോലുള്ള ഒരു പ്രയാസഘട്ടത്തിലൂടെ പ്രവാസികൾ മുമ്പ് കടന്നു പോയിട്ടില്ല. ആ സമയത്ത് നമ്മൾ കേരളത്തിന്റെ "കേൻസർ ബാധിച്ച നെട്ടെല്ലാ"യത് നാം കണ്ടതാണ്. അത് ഓർമയിൽ ഉണ്ടാകട്ടെ.

ഇൻശാ അള്ളാഹ്, നാം തിരിച്ചുവരും.
നമുക്ക് ശുഭാപ്തി വിശ്വാസമുണ്ട്.
നല്ലൊരു നാളെക്ക് വേണ്ടി നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം.

ഗൾഫിലെ ഭരണാധികാരികൾ സ്വദേശികളെ പോലെ വിദേശികളേയും പരിഗണിക്കുന്നതിലുള്ള സന്തോഷവും അവർക്കുള്ള പ്രാർത്ഥനയും രേഖപ്പെടുത്തുന്നു.

ചിതറിയ ചിന്തകൻ പങ്കു വെച്ചു എന്ന് മാത്രം.

 

Latest News