Sorry, you need to enable JavaScript to visit this website.

നാട്ടുകാരുടെ തല്ല് പ്രവാസികൾക്ക് കിട്ടാതിരിക്കാൻ

കൊറോണ ലോകത്ത് എല്ലായിടത്തും പകരുന്നുണ്ട്. എങ്ങനെ ഒരാൾക്ക് കിട്ടിയെന്നു പോലും ചിലപ്പോൾ അറിയാൻ പറ്റാത്ത അവസ്ഥയുണ്ട്.

നാട്ടുകാരുടെ തല്ല് പ്രവാസികൾക്ക് കിട്ടാതിരിക്കാൻ ആദ്യം വേണ്ടത് ഇന്ന് ഇത്ര പ്രവാസികൾക്ക് പിടിച്ചു ഇന്നലെ ഇത്ര നാട്ടാർക്ക് പിടിച്ചു എന്ന് മൈക്കും കെട്ടി വിളിച്ചു കൂവുന്നതിനു പകരം മൊത്തം എണ്ണം മാത്രം പറയുക. (കണക്കൊക്കെ സർക്കാർ കയ്യിൽ വെച്ചോട്ടെ)

കേരളത്തിൽ 52% ശതമാനാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർക്ക് കൊറോണ ഉണ്ടായത്. ബാക്കി 48% രാജ്യത്തിന്റ അകത്തു നിന്ന് തന്നെ പകർന്നതാണ്.

(ഇനി ഞാൻ കണക്ക് പറഞ്ഞു എന്ന് പറയണ്ട. ഏകദേശം സമാസമം ആണെന്നും പ്രവാസികളല്ല കൊറോണയുടെ തന്ത എന്നും കാണിക്കാൻ പറഞ്ഞതാണ്)

പ്രവാസികളെ തല്ലാനും ഒറ്റപ്പെടുത്താനും നടക്കുന്ന ചില ബുദ്ധി കുറഞ്ഞ നാട്ടുകാർ ആദ്യം വേണ്ടത് കൊറോണ എത്ര ദിവസം വരെ ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരും എന്ന അറിവ് ഉണ്ടാക്കുകയാണ് വേണ്ടത്.

ഒരാൾക്ക് ഇന്ന് പോസിറ്റീവ് ആയാൽ പിറകോട്ടു 5 ദിവസവും മുന്നോട്ട് 10 ദിവസവും കൂട്ടി ആകെ 15 നാളുകൾക്കുള്ളിലേ ഇത് ഒരാളുടെ ശരീരത്തിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുകയുള്ളൂ.

നമുക്ക് കുറച്ചു കൂടി സുരക്ഷക്ക് വേണ്ടി ഇന്ന് പോസിറ്റിവ് ആയാൽ ഇന്നു മുതൽ അങ്ങോട്ട് 15 ദിവസത്തിന്റെ കണക്ക് എടുക്കാം. അങ്ങനെയെങ്കിൽ ഇന്ന് വിമാനം ഇറങ്ങുന്ന ഒരു മനുഷ്യൻ അവന്റ ഉള്ളിൽ കൊറോണ ഉണ്ടെങ്കിൽ തന്നെ പതിനഞ്ചോ ഇരുപതോ ദിവസം കഴിയുമ്പോഴേക്കും മറ്റുള്ളവരിലേക്ക് പകർത്തുന്ന അപകട മേഖല തരണം ചെയ്തിരിക്കും.

വെറുതേ ഈ കൊറോണയെ ഊതി വീർപ്പിക്കാതെ ചുമ്മാ വിടാൻ ഇവിടുത്തെ രാഷ്ട്രീയക്കാരും മീഡിയകളും തയ്യാറാവണം.

ഈ സാധനം പിടിച്ച് വേഗം അങ്ങ് മരിച്ചു പോകുകയൊന്നുമില്ല. ദിവസം എത്ര പേര് ആക്സിഡന്റ് ആയി മരിക്കുന്നു. ദിവസവും പത്ര സമ്മേളനം നടത്തി ഗതാഗത വകുപ്പ് ഇതന്നെ പറഞ്ഞോണ്ടിരുന്നാൽ വീട്ടിൽ നിന്നും വാഹനമെടുക്കുന്ന ദുർബല ഹൃദയർ ഈ അപകടം തന്നെ ആലോചിച്ചാലോചിച്ച് ചിലപ്പോൾ അപകടം വിളിച്ചു വരുത്തും അല്ലെങ്കിൽ ഹൃദയാഗതം വന്നു മരിക്കും.

കൊറോണ പിടിച്ചു മരിക്കുന്ന പലരും ഈ ഭയംകൊണ്ട് മരിക്കുകയും ഭയംകൊണ്ട് കൊറോണ ശരീരത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ കാലതാമസം എടുക്കുന്നതുമാണ്.

കൊറോണ ഒരു വലിയ പ്രശ്നക്കാരൻ അല്ല.

അത് പ്രശ്നം ആവുന്നത് അതിന്റ പകർച്ചാ സ്വഭാവം കൂടുതൽ ആയതുകൊണ്ടാണ്.

അങ്ങനെ പകർച്ച കൂടുതൽ ആകുമ്പോൾ ആശുപത്രിയിൽ തിരക്കാവും. ഡോക്ടർമാരും നഴ്‌സുമാരും ആരോഗ്യ പ്രവർത്തകർക്കുമൊക്കെ വേറെ രോഗികളെ നോക്കാൻ നേരം കിട്ടാതെ വരും.

ക്വാറന്റൈൻ സൗകര്യം കുറയും.

ഇതൊക്കെയാണ് കൊറോണ വന്നാലുള്ള ബുദ്ധിമുട്ട്. അല്ലാതെ ഇതൊരു ഒലക്കയുമല്ല!

നമ്മൾ പോസിറ്റാവായി ചിന്തിച്ചാൽ കൊറോണ പോസിറ്റിവായി ശരീരം കാണിക്കലാണ് നല്ലത്. കാരണം മരുന്ന് കൊണ്ട് ഈ അടുത്തൊന്നും ഇതിനെ മറികടക്കാൻ കഴിയില്ല. ഇത് വന്നു പോയാൽ ശരീരത്തിൽ ആന്റി ബോഡിയുണ്ടാവുകയും ഇതിനെ പ്രതിരോധിക്കാനുള്ള കഴിവ് ശരീരം സ്വയം നേടുകയും ചെയ്യും. അപ്പോൾ ബാക്കിയുമുള്ള ജീവിതം കൊറോണയെ ഭയക്കാതെ ആനന്ദകരമാക്കാം.

Latest News