Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി എന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്

പ്രവാസി എന്ന് കേൾക്കുമ്പോൾ നിങ്ങൾക്കെന്ത് ചിത്രമാണ് മനസ്സിൽ തെളിയുന്നത്?
വൻകിട ബിസിനസുകാർ മുതൽ പതിനഞ്ചോ ഇരുപതോ ആയിരം രൂപയ്ക്ക് ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾ വരെ നിങ്ങളുടെ മനസ്സിൽ തെളിയും. നഴ്‌സ്മാരുടെ മുഖവും അതിൽ വന്നേക്കാം. പക്ഷേ മലയാളിപൊതുസമൂഹത്തിന് പെട്ടെന്നോർമ്മ വരാത്ത മറ്റൊരു കൂട്ടം പ്രവാസികൾ കൂടിയുണ്ട്. അവരാണ് ഗൾഫ് കാരുടെ ആശ്രിതരായ ഭാര്യമാരും കുട്ടികളും. അഞ്ച് പൈസ വരുമാനമില്ലാത്ത അവരും കേരളത്തിൽ ജീവിക്കുന്ന മലയാളികൾ അനുഭവിക്കുന്ന അതേ അവകാശം പേറുന്നവരാണ്.

അവരോടാണ് നിങ്ങളിങ്ങോട്ട് വരണ്ടായെന്ന് പറയാതെ പറയുന്നത്. അവരിൽ ഒരു വയസ്സിൽ താഴെ പ്രായമുള്ള കൈക്കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെയുണ്ട്. അവരെക്കാണാൻ ഈ മന്ത്രിസഭയിലുള്ളവർക്ക് കണ്ണില്ലയെന്ന് വ്യക്തമാണ്. അത് കൊണ്ടാണ് ഒരിക്കലും നടപ്പിലാക്കാൻ സാധ്യതയില്ലാത്ത കോവിഡ് പരിശോധന എന്ന തന്ത്രവുമായി മന്ത്രിസഭയിറങ്ങിയിരിക്കുന്നത്. തങ്ങളുടെ വാടക വീട് വിട്ടുകൊടുത്ത് നാട്ടിലേക്കുഉള വിമാനം കയറാനെത്തുന്ന വിമാനത്താവളത്തിൽ വച്ച് കോറോണ റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയാൽ അവർ എന്ത് ചെയ്യും എങ്ങോട്ട് പോവും? അത്തരം ചോദ്യങ്ങളും ചിന്തകളും നിങ്ങളുടെ മനസ്സിലില്ല എന്ന് കൂടുതൽ ഉറപ്പായിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നല്ല ആരോഗ്യസ്ഥിതിയിലുള്ള, യാതൊരു ബുദ്ധിമുട്ടോ രോഗലക്ഷണമോ ഇല്ലാത്ത എന്റെ സുഹൃത്തുകൾ വരെ റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവ് ആണ്.

പ്രീയ സചിവോത്തവന്മാരെ, ആയിരം കേസുകൾ ഒന്നിച്ച് കണ്ടപ്പോൾ അത് മാനേജ് ചെയ്യാൻ നിങ്ങൾക്കാവുന്നില്ല , അതിന് കഴിവില്ല എന്നത് നിങ്ങൾ ഞങ്ങളെ കൂടുതൽ ബോദ്ധ്യപ്പെടുത്തുന്നു. വീണ്ടും പറയുന്നു, കോറോണ ബാധിച്ചാൽ മരണമാണ് എന്നുള്ള നിങ്ങളുടെ ഭയം ആദ്യമൊഴിവാക്കൂ. അത് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കൂ..

മുഖ്യമന്ത്രീ, താങ്കൾ കേരളത്തിന്റെ ഭൂമിയതിരുകൾക്കിടയിൽ വസിക്കുന്നവരുടെ മാത്രം മുഖ്യമന്ത്രിയാണ് എന്ന് ഇതോടെ മനസ്സിലായി, താങ്കൾ ഒരിക്കലും ആഗോളമലയാളികളുടെയെല്ലാം മുഖ്യമന്ത്രിയല്ല. ആയിരുന്നുവെങ്കിൽ ഈ തീരുമാനം എടുക്കില്ല.

നാണക്കേട് തോന്നുന്നുണ്ട്.

 

Latest News