Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്തിന് അൻപത്തിയൊന്ന്, അഭിമാനം-മുനവ്വറലി തങ്ങൾ

മലപ്പുറം- രൂപീകരണത്തിന്റെ അൻപത്തിയൊന്നാം വർഷത്തിൽ സ്വന്തം ജില്ലയായ മലപ്പുറത്തെ പറ്റി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്:

തീർത്തും ഒരു മലപ്പുറക്കാരനായതിൽ അഭിമാനം തോന്നുന്ന നിമിഷം.

ഇക്കാലം കൊണ്ട് സാമൂഹ്യ മുന്നേറ്റത്തിന്റെയും സൗഹാർദ്ദത്തിന്റെയും വിദ്യാഭ്യാസ സാങ്കേതിക പുരോഗതിയുടെയും അഭൂതപൂർവ്വമായ വളർച്ച കൊണ്ടാണ് അസഹിഷ്ണുതപ്രചാരണങ്ങൾക്ക് മലപ്പുറം മറുപടി നൽകിയത്.

സൗഹാർദത്തിന്റെയും സ്‌നേഹത്തിന്റെയും സുഗന്ധമാണ് മലപ്പുറം പ്രസരിപ്പിക്കുന്നത്.ഈ സ്‌നേഹ ഭൂമിയെ കുറിച്ച് ലോകം വാചാലമാവുന്നു. സ്പർദ്ദയുടെ നാമ്പുകൾ മുളപ്പിക്കാനുള്ള ശ്രമങ്ങളുമായി വരുന്ന തൽപര കക്ഷികളെ പാരസ്പര്യത്തിന്റെ 'പ്രതിരോധ നിര' തീർത്ത് കാൽപ്പന്ത് കളിയിലെന്ന പോലെ മലപ്പുറം പരാജയപ്പെടുത്തുന്നു.

ചരിത്രപരമായ പിന്നോക്കാവസ്ഥയെ അതിജീവിക്കാൻ രൂപീകരിച്ച ജില്ല ആ ലക്ഷ്യത്തിൽ എല്ലാ അർത്ഥത്തിലും മുന്നോട്ടുള്ള പ്രയാണം തുടരുന്നു. സാക്ഷരത പ്രസ്ഥാനം, സാങ്കേതിക വിപ്ലവം തുടങ്ങി കോവിഡ് പ്രതിരോധമടക്കം മുഴുവൻ സാമൂഹിക ഉത്തരവാദിത്വങ്ങളിലും മികച്ചു നിൽക്കുന്നു;

ഈ സായാഹ്നത്തിലെ ചെറുമഴയാസ്വദിച്ച് ഈ സൗഹാർദ്ദ തീരത്ത് നമുക്കൊന്നിച്ചു സ്‌നേഹത്തിന്റെ 'സുലൈമാനി' നുകരാം.

പ്രിയ കെഎൽ10 പത്തിന് പിറന്നാൾ മധുരം..

 

Latest News