Sorry, you need to enable JavaScript to visit this website.

മൂന്നു മാസമായി കോവിഡ് രോഗികള്‍ക്കൊപ്പം; അനുഭവം പങ്കുവെച്ച് യു.കെയിലെ ഡോക്ടര്‍

കദേശം മൂന്ന് മാസം ആയി ഇവിടെ UK യിൽ COVID മായുള്ള യുദ്ധം തുടങ്ങിയിട്ട്..അതിനിടയിൽ കൊറോണ ബാധിക്കുകയും ബാധിച്ച ഒരുപാടു പേരെ ചികിൽസിക്കുകയും ചെയ്തു..but as a medical practitioner we have to be going strong..!! നമ്മുടെ നാട്ടിലും ഗൾഫിലും കേസുകൾ കൂടി വരുന്ന സമയത്തു കുറച്ചു പ്രാക്ടിക്കൽ ടിപ്‌സ് തരാം എന്ന് വിചാരിച്ചു ആണ് ഈ കുറിപ്പ്..!! പ്രത്യേകിച്ചും പ്രവാസികളെ ഉദ്ദേശിച്ചു ആണ്..!! ലോകത്തു പലയിടത്തും രോഗം കുറഞ്ഞു വരുന്നത് തികച്ചും പ്രതീക്ഷ നൽകുന്നത് ആണ്..പല രാജ്യങ്ങളും നിയന്ത്രണങ്ങൾ കുറച്ചു കൊണ്ടിരിക്കുന്നു..പക്ഷേ കേസുകൾ കൂടി വരുമ്പോഴും പലയിടത്തും നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തുന്നത് ഈ വൈറസ് ഒരുപക്ഷെ കുറച്ചു കാലം നമ്മുടെ ഇടയിൽ ഉണ്ടാകും എന്നുള്ള തിരിച്ചറിവിൽ നിന്നാണ്..! അത് കൊണ്ട് തന്നെ രോഗത്തെ കുറിച്ചുള്ള ഭീതി അല്ല അറിവാണ് ആവശ്യം..!

1) കൊറോണ വൈറസ് നെ പേടിക്കരുത്..80% ആളുകൾക്കും അത് വീട്ടിൽ ഇരുന്നു മാനേജ് ചെയ്യാൻ പറ്റുന്ന ഒരു അസുഖം ആണ്..20% ആളുകൾക്കു മാത്രമേ ഹോസ്പിറ്റൽ admission വേണ്ടി വരുന്നുള്ളു..അതിൽ തന്നെ 1-4% വരെ ആളുകൾക്കു ആണ് complications വരുന്നത്.

2) പോസിറ്റീവ് ആയ എല്ലാവരും ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആവുകയോ ഹോസ്പിറ്റൽ ക്വാറന്റൈനിൽ പോകുകയോ ചെയ്യേണ്ട ആവശ്യമില്ല.
പക്ഷേ എപ്പോൾ വൈദ്യ സഹായം തേടണം എന്ന് എല്ലാവരും അറിഞ്ഞിരിക്കണം.

3) കമ്മ്യൂണിറ്റി വ്യാപനം ഉള്ള സ്ഥലത്തു താമസിക്കുന്ന നല്ല ഒരു ശതമാനം ആളുകൾക്കും ഇത് ഇന്നല്ലെങ്കിൽ നാളെ വന്നു പോകാനുള്ള എല്ലാ സാധ്യതയും ഉണ്ട്..അതുകൊണ്ടു തന്നെ മാനസികമായി തയ്യാറെടുക്കുന്നത് നല്ലതു ആണ്..! പലർക്കും ഒരു വൈറൽ പനി പോലെ ആണ് വന്നു പോകുന്നത്

4) വീട്ടിൽ ആവശ്യത്തിന് paracetamol , mask , gloves , sanitizers തുടങ്ങിയവ സ്റ്റോക്ക് ചെയ്തു വെക്കുക. വെള്ളം ധാരാളം കുടിക്കുക..നല്ല ഭക്ഷണം കഴിക്കുക..ആരോഗ്യപരമായ ജീവിതം ശീലമാക്കുക..

5) ആർക്കെങ്കിലും പനിയോ ചുമയോ ശരീര വേദനയോ തല വേദനയോ , വയറിളക്കമോ , ഛർദിയോ വന്നാൽ അവരെ ഒരു separate റൂമിലേക്ക് മാറ്റുക (പറ്റുമെങ്കിൽ ) ആദ്യ ദിവസം തന്നെ. വീട്ടിൽ ഐസൊലേഷൻ ചെയ്യാൻ പറ്റാത്തവർ, കഴിയുമെങ്കിൽ ഹോട്ടലിലോ / ഐസൊലേഷൻ വാർഡുകളിലേക്കോ / വേറെ എങ്ങോട്ടെങ്കിലുമോ മാറി താമസിക്കാൻ പറ്റുമെങ്കിൽ ചെയ്യുക. അതിനൊന്നും കഴിയാത്തവർ വീടുകളിൽ തന്നെ പരമാവധി സാമൂഹ്യ അകലം പാലിച്ചു മാസ്ക്, ഗ്ലോവ്സ് ഒക്കെ ഉപയോഗിച്ച് ശ്രദ്ധിക്കുക

6)ആദ്യത്തെ 3-5 ദിവസങ്ങളിൽ ശക്തിയായ പനി വരാൻ സാധ്യത ഉണ്ട്..കൂടെ മേല് വേദന ക്ഷീണം തുടങ്ങിയവ ഉണ്ടാകാം..ഛർദി വയറിളക്കം ചുമ തലവേദന ശരീരവേദന ഇതെല്ലാം കൂടിയും കുറഞ്ഞതും ആയ അളവിൽ ഉണ്ടാകാം..അത് കൊണ്ട് ഭയപ്പെടേണ്ട ആവശ്യം ഇല്ല. ഒരു ലക്ഷണങ്ങളും ഇല്ലാത്തവരും ഉണ്ടാകാം.

7) ശ്വാസ തടസ്സം , വലിവ് , നെഞ്ച് വേദന , ശ്വാസം എടുക്കുമ്പോൾ നല്ല വേദന, നിറുത്താതെ ഉള്ള ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആണ് ഹോസ്പിറ്റലിൽ പോകേണ്ടതു.അങ്ങിനെ ഉള്ള ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് മെഡിക്കൽ സഹായം തേടുക.നിങ്ങൾക്കു ബുദ്ധിമുട്ട് ഇല്ലാതെ സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിൽ പൊതുവെ ശ്വാസ തടസ്സം ഇല്ല എന്നാണ് അർഥം.
ബ്ലെഡ്ഡിലെ ഓക്സിജന്റെ അളവ് കുറയുക ആണെങ്കിൽ പെട്ടെന്ന് തന്നെ വൈദ്യ സഹായം തേടേണ്ടതുണ്ട്.അത് മനസ്സിലാക്കാൻ എളുപ്പ വഴിയാണ് saturation നോക്കുക എന്നത്. നമ്മുടെ വിരലിലോ മറ്റോ ഘടിപ്പിച്ചു ഒരു മോണിറ്ററിൽ ഓക്സിജന്റെ അളവ് നോക്കുന്ന മെഷീൻ എല്ലാ ഹോസ്പിറ്റൽ / ക്ലിനിക്കുകളിലും കാണും.അത് ഉപയോഗിച്ച് saturation ഓക്കെ ആണോ അല്ലെ എന്ന് പെട്ടെന്ന് നോക്കാൻ പറ്റും.
ശ്വാസകോശ സംബന്ധമായതും അല്ലാത്തതുമായ രോഗങ്ങൾ ഉള്ളവർ, ഷുഗർ, പ്രഷർ , ഹാർട്ട് സംബന്ധമായ അസുഖങ്ങൾ ഉള്ളവർ , കീമോ തെറാപ്പി ചെയ്യുന്നവർ, organ transplant കഴിഞ്ഞവർ , സ്ഥിരമായി steroids അല്ലെങ്കിൽ ഇമ്മ്യൂണിറ്റി കുറക്കുന്ന മരുന്ന് കഴിക്കുന്നവർ , കാൻസർ രോഗികൾ , ഗർഭിണികൾ , അമിത വണ്ണം ഉള്ളവർ തുടങ്ങി മറ്റു രോഗങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധാലുക്കൽ ആവുക..അവർക്ക്‌ ലക്ഷണങ്ങൾ വന്നാൽ നേരത്തെ വൈദ്യ സഹായം തേടുക.
വീട്ടിൽ പ്രായമായവരും മറ്റു രോഗങ്ങൾ ഉള്ളവരും കാര്യമായി ശ്രദ്ധിക്കണം.നമ്മുടെ അശ്രദ്ധ കൊണ്ട് അവർക്കു രോഗം വരാതെ നോക്കണം

8.) ടെസ്റ്റ് ചെയ്യാൻ കഴിയുമെങ്കിൽ ടെസ്റ്റ് ചെയ്യുക..ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും നിങ്ങൾക് മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ covid ബാധിതൻ ആകാൻ സാധ്യത ഉണ്ട്

9) രണ്ടു നെഗറ്റീവ് സാമ്പിൾ വന്നാൽ നിങ്ങൾ രോഗ വിമുക്തി നേടി എന്നാണ് അർഥം..പെട്ടെന്ന് ഇനി ഒരു ഇന്ഫെക്ഷന് നിങ്ങൾക്ക് സാധ്യത ഇല്ല ..പക്ഷേ നിങ്ങൾ തുടർന്നും സാധാരണ എല്ലാരും ചെയ്യുന്ന മുൻകരുതലുകൾ എടുക്കണം..!

10) ഈ ലോക്ക് ഡൌൺ കാലത്തു മാനസികമായ ആരോഗ്യം നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക..അത് നിസ്സാരമാണെന്ന ചിലപ്പോ പലർക്കും തോന്നിയേക്കാം..പക്ഷെ മാനസികമായ ആരോഗ്യം ശാരീരിക ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ്..ഒരു പക്ഷെ അതിൽ കൂടുതൽ..!

11) അതാതു രാജ്യത്തെ മാറി മാറി വരുന്ന ലോക്കൽ നിയമങ്ങൾ / നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക..! നിയമങ്ങൾ നമ്മുടെ സംരക്ഷണത്തിന് വേണ്ടിയാണു..! അതാതു രാജ്യത്തെ/ സ്ഥലത്തെ ഹെല്പ് ലൈൻ നമ്പറുകൾ ഉപയോഗിക്കുക. സന്നദ്ധ സംഘടകളെയും മറ്റും ബന്ധപ്പെടുകയും ചെയ്യുക..! ഈ സമയവും കടന്നു പോകും..!!!
Stay positive..stay safe..stay healthy..!!

 

Latest News