Sorry, you need to enable JavaScript to visit this website.

ചാർട്ടേഡ് വിമാനം: കെ.എം.സി.സിയെ വിമർശിക്കുന്നവരോട്

അന്ധന്‍മാര്‍ ആനയെ കണ്ടപോലെയാണ് ചിലരെങ്കിലും കെ സം സി സി യുടെ ചാര്‍ട്ടേഡ് വിമാനത്തെ വിമര്‍ശിക്കുന്നുത് . ഒരു വിമാനം വാടകക്ക് എടുത്തു സര്‍വ്വീസ് നടത്തുക എന്നാല്‍ വിചാരിച്ചപോലെ അത്ര എളുപ്പമുള്ള കാര്യമല്ല . ഏറെ സാമ്പത്തിക ബാധ്യതയുള്ള ഒന്നാണ് . ചിലരുടെ വിചാരം സാധാരണ സര്‍വ്വീസ് നടത്തുന്ന അതെ നിരക്കിനെക്കളും അധിക ചാര്‍ജ്ജ് ഈടാക്കി സംഘടന എന്തോ വലിയ ബിസിനസ് നടത്തുകയാണ് എന്നാണു . കെ എം സി സി ചാര്‍ട്ട് ചെയ്തു യാത്ര സൗകര്യം ഉണ്ടാക്കുന്നത് കളിയാക്കുന്ന അന്തം കമ്മികളോട് വിനീതമായി അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ ! .

നിങ്ങള്‍ സാധാരണ ഒരു ബസ് യാത്ര ചെയ്യുമ്പോള്‍ അമ്പത് രൂപ കൊടുത്താല്‍ എത്തുന്ന ദൂരത്തേക്ക് , ഒരു സ്പെഷ്യല്‍ ബസ് വിളിച്ചാല്‍ അയ്യായിരം രൂപ എങ്കിലും മിനിമം കൊടുക്കേണ്ടി വരില്ലെ? സിമ്പിള്‍ ആയി ഇങ്ങിനെ ചിന്തിച്ചാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാവും ചാര്‍ട്ടേഡ് വിമാനക്കൂലിയും , സാധാരണ ടിക്കറ്റും തമ്മിലുള്ള വ്യതാസം ! .

ഇനി എന്തുകൊണ്ട് കെ എം സി സി ഇങ്ങിനെ ഒരു തീരുമാനം എന്ന് കൂടി വായിക്കൂ !

ഗള്‍ഫില്‍ "കൊറോണ" കണക്കില്‍ പെടാത്ത മരണങ്ങള്‍ മൂന്ന് മാസത്തേത് ഒന്ന് പരിശോധിക്കൂ . ആത്മഹത്യ , ഹൃദയാഘാതം. ഗര്‍ഭകാല അസുഖം ഈ രീതിയില്‍ കൊറോണയേക്കാള്‍ കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിരിക്കുന്നു. റിയാദില്‍ മാത്രം മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ കാത്തുകെട്ടി കിടന്ന ഉത്തരേന്ത്യക്കാരുടെ നിരവധി മൃതദേഹങ്ങള്‍ എംബസ്സിയുടെ ഉത്തരവാദിത്തത്തില്‍ മറവു ചെയ്തു എന്ന് കേള്‍ക്കുന്നു .

മോര്‍ച്ചറികള്‍ നിറഞ്ഞു കൊണ്ടിരിക്കുന്നു , കണ്മുന്നില്‍ മരണം കാണേണ്ടി വരുന്നത് നിത്യ സംഭാവമായി കൊണ്ടിരിക്കുന്നു . അഞ്ഞൂറിലേറെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗദി യില്‍ മാത്രം കെട്ടിക്കിടക്കുന്നു എന്നാണ് അറിവ് . എ സി റൂമില്‍ ഇരുന്നു ഗീര്‍വാണം മുഴക്കി വിമര്‍ശിക്കുന്നത് പോലെല്ല കാര്യങ്ങളുടെ പോക്ക് . തൊഴില്‍ നഷ്ടപ്പെട്ട ആയിരകണക്കിനു ആളുകള്‍ , ഫാമിലി യായി താമസിക്കുന്ന തൊഴില്‍ നഷ്ടപ്പെട്ടവർ , അങ്ങിനെ ഏറ്റവും അത്യാവശ്യമായി നാട്ടിലെത്തെണ്ട ആളുകള്‍ ജിദ്ദയില്‍ നിന്ന് മാത്രം രജിസ്റ്റർ ചെയ്തത് കോൺസുലേറ്റ് കണക്ക് പ്രകാരം മുപ്പതിനായിരം പേരാണ് . . ഇവര്‍ക്ക് ഒക്കെ ജന്മ നാട്ടില്‍ എത്തണം എങ്കില്‍ മതിയായ വിമാനങ്ങള്‍ വേണം . ഒരു മാസം രണ്ടോ മൂന്നോ വിമാനം മാത്രമാണ് ജിദ്ദയില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ടത് അതിൽ ഇരുനൂറില്‍ താഴെ ആളുകള്‍ മത്രം യാത്ര ചെയ്തതിൽ നല്ലൊരു ശതമാനവും അനര്‍ഹര്‍ !! . അതായത് ഒരു മാസം നാട്ടില്‍ എത്തുന്നത് ആയിരത്തില്‍ താഴെ ആളുകള്‍ മാത്രം . എങ്കില്‍ മുപ്പതിനായിരം പേര്‍ എത്ര മാസം കഴിഞ്ഞാലാണ് നാട്ടില്‍ എത്തുക ? അപ്പോഴേക്കും പുതുതായി എത്രപേര്‍വീണ്ടും വരും ? ഇതാണ് കെ എം സിസി സി ഇങ്ങിനെയൊരു ഉദ്യമത്തിനു മുന്നിട്ടത് . അക്ബര്‍ ട്രാവല്‍സ് അടക്കം സ്വകാര്യ ട്രാവല്‍സ് കമ്പനികളും വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നുണ്ട് .അവര്‍ ഇതിനേക്കാള്‍ കൂടുതല്‍ പണം വാങ്ങുന്നുമുണ്ട് , അവര്‍ക്ക് അത് ബിസിനസ് ആണെങ്കില്‍ കെ എം സി സി ക്ക് ഇത് കാരുണ്യ പ്രവര്‍ത്തനമാണ്. തീര്‍ത്തും അര്‍ഹരായവരെ കണ്ടത്തി വിമാനകമ്പനികള്‍ക്ക് നല്‍കേണ്ട തുക മാത്രം ഈടാക്കി എങ്ങിനെയെങ്കിലും പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ KMCC ശ്രമിക്കുന്നു. അതില്‍ തന്നെ തീരെ ടിക്കറ്റിനു പണമില്ലാത്തവര്‍ക്ക് ധന സഹായം നൽകി അവരെ സഹായിക്കുന്നു . പ്രവാസ ലോകത്ത് ഇടതു പക്ഷത്തിന്റെയടക്കം വേറെയും സംഘടനകള്‍ ഉണ്ടല്ലോ ? അവരും ഇത് പോലെ യുള്ള ശ്രമവുമായി മുന്നോട്ടു വരണം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം . ഇത്രയും പ്രയാസം അനുഭവപ്പെടുന്ന ഒരു അവസ്ഥയില്‍ എന്തെങ്കിലും ധന ലാഭം നോക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയല്ല കെ എം സിസി .

കോടിക്കണക്കിനു രൂപയുടെ കാരുണ്യ പ്രവര്‍ത്തനമാണ് ഈ മൂന്ന് മാസത്തില്‍ നടത്തിയത് . അതിൽ പ്രവാസലോകത്തെ സാധാരണക്കാരുടെ വിയര്‍പ്പിന്റെ അംശം പോലുമുണ്ട് . പാര്‍ട്ടി നോക്കി ,കൊടി നോക്കി ,.ജാതി നോക്കി മതം നോക്കി ഒന്നും ഈ സംഘടന ഒരു കിറ്റ് പോലും വിതരണം ചെയ്തിട്ടില്ല

.
വന്ദേഭാരത മിഷന്‍ തീര്‍ത്തും നിരാശതന്നെയാണ് നല്‍കുന്നത് . സാധാരണ ടിക്കറ്റിനെക്കാള്‍ ഇരട്ടി നല്‍കിയാലും വേണ്ടത്ര വിമാനങ്ങള്‍ ഇല്ല .ഇനി വന്നാലും അനര്‍ഹമായവര്‍ യാത്ര ചെയ്യുന്നു . ഇവിടെ ഗവ: സംവിധാനം പരാജയപ്പെടുമ്പോള്‍ ഗതികെട്ട് സമാന്തരമായി ഒരു സംവിധാനത്തെ കുറിച്ച് ചിന്തിക്കുന്നു എങ്കില്‍ അതിനെ വിമര്‍ശിക്കാന്‍ ഒന്നുമില്ല , അത് തീർത്തും മനുഷ്യ സഹജമായ ഒരു ചേർത്ത് പിടിക്കലാണ് ,

Latest News