Sorry, you need to enable JavaScript to visit this website.

രണ്ടാമത് വീണത് ടയ്ല്‍ ആയിരുന്നെങ്കില്‍ -ആ ആശയക്കുഴപ്പത്തെക്കുറിച്ച് സംഗക്കാര

ന്യൂദല്‍ഹി - 2011 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനു മുമ്പ് രണ്ടു തവണ ടോസ് ചെയ്യേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തി ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ധോണിയുടെ സിക്‌സറോടെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. വന്‍ ജനക്കൂട്ടത്തിന്റെ ആരവം. ശ്രീലങ്കയില്‍ അങ്ങനെ ഉണ്ടാവാറില്ല. ഞാന്‍ ഹെഡാണ് വിളിച്ചത്. നാണയം വീണതും ഹെഡായാണ്. എന്നാല്‍ ടയ്‌ലാണ് ഞാന്‍ വിളിച്ചതെന്ന് ധോണി വാദിച്ചു. ആശയക്കുഴപ്പമായി. അമ്പയര്‍ എന്റെ കൂടെ നിന്നു. വീണ്ടും ടോസ് ചെയ്യാമെന്ന് ധോണി നിര്‍ദേശിച്ചു. ഭാഗ്യത്തിന് വീണ്ടും ഹെഡ് വന്നു. അല്ലെങ്കില്‍ അതൊരു പ്രശ്‌നമായേനേ. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയും ചെയ്‌തേനേ -സംഗക്കാര പറഞ്ഞു.
ഓള്‍റൗണ്ടര്‍ ആഞ്ചലൊ മാത്യൂസിന്റെ പരിക്ക് കാരണം തന്ത്രം മാറ്റേണ്ടി വന്നതും തിരിച്ചടിയായി. അല്ലെങ്കില്‍ ഞങ്ങള്‍ ആദ്യം ബൗള്‍ ചെയ്യുമെന്നുറപ്പായിരുന്നു. സ്‌കോര്‍ പിന്തുടരുമ്പോള്‍ ഏഴാം നമ്പറായി ഇറങ്ങുന്ന മാത്യൂസ് നല്‍കുന്ന സുരക്ഷിതത്വം വലുതായിരുന്നു -സംഗക്കാര പറഞ്ഞു.

Latest News