Sorry, you need to enable JavaScript to visit this website.

പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി..., ഇറ്റലി തുടങ്ങുന്നത് ആശങ്കയോടെ

റോം - ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നത് കനത്ത ആശങ്കയോടെ. ഇറ്റാലിയന്‍ കപ്പിലുമായി 127 മത്സരങ്ങള്‍ ബാക്കിയുണ്ട്. ഇറ്റാലിയന്‍ കപ്പ് സെമി ഫൈനല്‍ ആദ്യ പാദം കഴിഞ്ഞു. ഇന്റര്‍ മിലാനും നാപ്പോളിയും തമ്മിലുള്ള രണ്ടാം പാദം ജൂണ്‍ 13 നും എ.സി മിലാനും യുവന്റസും തമ്മിലുള്ള രണ്ടാം പാദം ജൂണ്‍ 14 നും നടത്തിയേക്കും. ജൂണ്‍ 17 ന് ഫൈനല്‍ നടത്താനാണ് തീരുമാനം. ജൂണ്‍ 20 ന് ലീഗ് പുനരാരംഭിക്കും.
പദ്ധതികള്‍ താളം തെറ്റിയാല്‍ പ്ലാന്‍ ബി, പ്ലാന്‍ സി ബദല്‍ തയാറാക്കിയിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഉറപ്പ് നല്‍കിയതായി മന്ത്രി പറഞ്ഞു. കളി വീണ്ടും തടസ്സപ്പെടുകയാണെങ്കില്‍ പ്ലേഓഫിലൂടെ സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതാണ് പ്ലാന്‍ ബി. പൂര്‍ണമായും മുടങ്ങുന്ന സാഹചര്യം വരികയാണെങ്കില്‍ നിലവിലെ പോയന്റനുസരിച്ച് സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതാണ് പ്ലാന്‍ സി.
മാര്‍ച്ച് ഒമ്പതിനാണ് ഇറ്റലിയില്‍ അവസാന മത്സരം നടന്നത്. സസൂലൊ 3-0 ന് ബ്രേഷ്യയെ തോല്‍പിച്ചു. അതിനു ശേഷം കൊറോണയുടെ പിടിയിലായിരുന്നു രാജ്യം. മുപ്പത്തിമൂന്നായിരത്തോളം പേര്‍ മരിച്ചു. ഫുട്‌ബോള്‍ സീസണ്‍ പുനരാരംഭിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്‌പോര്‍ട്‌സ് മന്ത്രി.
 

Latest News