Sorry, you need to enable JavaScript to visit this website.

ബ്രിട്ടനേയും മുട്ടുകുത്തിച്ചു

ചന്ദ്രനിൽ കൂടുകെട്ടാൻ വെമ്പൽ കൊള്ളുന്ന മനുഷ്യൻ, വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെ തീറ്റിപ്പോറ്റുന്ന   ഭരണകൂടങ്ങൾ,  ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുക്കുന്ന ജൈവ വൈറസുകൾ  എല്ലായിടവും ഇറക്കുമതി ചെയ്ത് പാവങ്ങളെ കൊന്നൊടുക്കിയാൽ ആരുമതറിയില്ല. ഒടുവിലവർ വവ്വാലുകളിലും മൃഗങ്ങളിലും കൊണ്ടുവന്ന് കെട്ടിവെച്ചു രക്ഷപ്പെടും. ഇതൊക്കെ ഒന്നാം ലോകമഹായുദ്ധത്തിൽ നമ്മൾ കണ്ടതാണ്.  യുദ്ധകാലത്താണ് ഇതൊക്കെ കൂടുതൽ കാണുന്നത്. 


ആധുനിക വൈദ്യശാസ്ത്രത്തിന്റ തലതൊട്ടപ്പൻമാർ പാശ്ചാത്യരാണ്.  ടൂറിസ്റ്റുകളായി കേരളത്തിലെത്തിയ ബ്രിട്ടീഷ്, ഇറ്റാലിയൻ പൗരന്മാർക്ക് കോവിഡ് പിടിപെട്ട് രോഗികളായി മാറി അവർ ഒടുവിൽ സുഖപ്പെട്ടത് കേരളത്തിലെ ആരോഗ്യ മേഖലക്ക് അഭിമാനകരമാണ്. 
ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ, പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുടങ്ങി പല പ്രമുഖർക്കും കൊറോണ കോവിഡ്  രോഗബാധയുണ്ടായത് ഇവിടുത്തുകാർക്ക് മാത്രമല്ല, ലോക ജനതക്ക് തന്നെ ആശങ്കയാണുണ്ടാക്കിയത്. അവരെല്ലാം രോഗമുക്തരായി വരുന്നതിൽ ആശ്വസിക്കാം. ലോകത്ത്  പകർച്ചവ്യാധി, മഹാമാരികളാൽ  ലക്ഷക്കണക്കിന് ജീവൻ പൊലിഞ്ഞുപോയിട്ടുണ്ട്. 
ക്രിസ്തുവിന് രണ്ടായിരത്തി അഞ്ഞൂറു  വർഷങ്ങൾക്ക് മുൻപ് ചൈന, ഗ്രീസ്, സ്‌പെയിൻ, ബ്രിട്ടനിലും അത് കണ്ടു. നാം എത്ര പുരോഗമിച്ചാലും മാലിന്യ മനസ്സുകൾ പഠിക്കാത്തത് പലതുമുണ്ടെന്ന് മാരക രോഗങ്ങൾ നമ്മെ പഠിപ്പിക്കുന്നു.  മനുഷ്യന് പഠിക്കാൻ, പഠിപ്പിക്കാൻ സാധിക്കാത്തത് അണുക്കൾ വൈറസുകളായി നമ്മെ പഠിപ്പിക്കുന്നു. അതിൽ വിശുദ്ധി, സത്യം, നീതിബോധം, യഥാർത്ഥ ഭക്തി എല്ലാം കടന്നു വരുന്നു.  പഠിച്ചില്ലെങ്കിൽ കൊന്നുകളയും. കൊറോണ കോവിഡിന് പാസ്‌പോർട്ട് വേണ്ട, വിസ വേണ്ട. എവിടെയും കടന്നുചെല്ലാൻ വിസയുണ്ട്. നമ്മളെല്ലാം വൈറസിനെ ഭയന്ന് ഒളിവിൽ പാർക്കുന്നു... പുറത്തിറങ്ങിയാൽ പിടികൂടും.  വൻശക്തികളുടെ മരകായുധങ്ങളേക്കാൾ ശക്തിമാൻ.  അതെ, മനുഷ്യൻ മനുഷ്യ ബോംബായി നടക്കുന്ന കാലം.
പോത്തു കുത്താൻ വരുമ്പോൾ മർമം നോക്കി നിൽക്കരുതെന്നൊരു പഴമൊഴിയുണ്ട്. ഇവിടെ ആദ്യം വെറുതെ നോക്കി നിന്നതിന്റെ ഫലമാണ് കൊറോണ വ്യാപനത്തിന് കാരണമായത്. ഇപ്പോൾ കണ്ടത് പഠിച്ചതും പഠിക്കാത്തതും ഒന്നുപോലെ.  മനുഷ്യർ പഠിക്കുന്നത് അത് പയറ്റാനാണ്. ഈ മാരക വൈറസ് രോഗം പടർന്നു പന്തലിച്ചപ്പോഴാണ് ഇവിടുത്തെ ആരോഗ്യ രംഗമുണർന്നത്.  ആദ്യം വേണ്ടുന്ന പ്രതിരോധ നടപടികൾ എടുത്തില്ല. അതുകൊണ്ടാണല്ലോ പ്രധാനമന്തി പോലും രോഗത്തിന് അടിപ്പെട്ടത്.  ആദ്യം മുതൽ സി.പി.ഇ (പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ്) കൊടുത്തിരിന്നുവെങ്കിൽ  ഐസൊലേഷൻ വാർഡുകൾ, ക്വാറൻറ്റൈൻ, വിമാനത്താവളങ്ങൾ, രാജ്യത്തിന്റെ ബോർഡറുകൾ, പോലീസ് പരിശോധനകൾ നടന്നിരുന്നെങ്കിൽ കൊറോണ കോവിഡ് ഇത്ര മാത്രം ജീവൻ കവർന്നെടുക്കില്ലായിരുന്നു.  ഇപ്പോൾ ബ്രിട്ടൻ പയറ്റിക്കൊണ്ടിരിക്കുന്നു. 


ഇവിടെ മരിച്ച നഴ്‌സായ മെയ്‌മോൾ, ഹഡേഴ്‌സ് ഫീൽഡിൽ അന്ത്യവിശ്രമം കൊള്ളുമ്പോഴും അരികിലെങ്കിലും അന്ത്യചുംബനം നൽകാൻ പോലും കഴിയാതെ തകർന്ന ഹ്യദയവുമായി ഇവിടെയുള്ള പ്രിയപ്പെട്ടവരുണ്ട്.  ജനിച്ചു വളർന്ന നാടിനും ജന്മം നൽകിയ അമ്മക്കും അച്ഛനും ഇളം തളിരുകൾ പോലെ വളരുന്ന കുഞ്ഞുങ്ങൾക്കും അവൾ അന്യയായി. ഇങ്ങനെ വിനയ മധുരമായ പെരുമാറ്റ ശുശ്രൂഷകൾ കൊണ്ട് കുടുംബത്തിനും  ദേശത്തിനും പ്രകാശ ദീപമായി നിന്ന ആരോഗ്യ രംഗത്തെ സഹോദരീ സഹോദരങ്ങളുടെ വേർപാടിൽ വീർപ്പുമുട്ടി കഴിയുന്നവരാണ് പ്രവാസ ലോകത്തുള്ളവർ. 
 ആരോഗ്യ രംഗത്ത് ഏറ്റവും മുൻനിരയിൽ എപ്പോഴും രോഗികൾക്കൊപ്പം സഞ്ചരിക്കുന്നത് നഴ്‌സുമാരാണ്. അവരുടെ ജീവൻ സംരക്ഷിക്കേണ്ടത് ആശുപത്രി അധികൃതരാണ്. ചില അധികാരികളുടെ മനോഭാവം ആനപ്പുറത്തിരിക്കുമ്പോൾ (രാഷ്ട്രീയമടക്കം) എന്തിന് ഭയക്കണമെന്നാണ്. മരണത്തെ മുഖാമുഖം കാണുന്നവർ ആരോഗ്യ രംഗത്തുള്ളവർ തന്നെയാണ്. അവർ ആശങ്കയിലെന്ന കാര്യം ആരും മറക്കരുത്. അവർക്ക് ആവശ്യമായ ധൈര്യവും കരുതലും കൊടുക്കേണ്ടത് അതാത് സ്ഥാപനങ്ങളുടെ ചുമതലയും കർത്തവ്യവുമാണ്.  രോഗിയെ ശുശ്രൂഷിക്കാൻ പോയി ഒരു കുടുബത്തിന്റെ അത്താണിയായ വ്യക്തിയുടെ ജീവൻ അപകടത്തിലായാൽ ആരാണ് ഉത്തരവാദി? അതിർത്തി കാക്കുന്ന പട്ടാളക്കാരനും ബുള്ളറ്റ് പ്രൂഫ് കാറിൽ സഞ്ചരിക്കുന്ന, പോലീസ് വലയത്തിലുള്ള  ഭരണാധിപനും ജീവന് സംരക്ഷണമുണ്ട്.  ഈ പകർച്ചവ്യാധിയെ നേരിടാൻ ലോകമെങ്ങുമുള്ള ഡോക്ടർമാർ, നഴ്‌സുമാർ, ലാബിൽ ജോലി ചെയ്യുന്നവർ, പാരാമെഡിക്കൽ സ്റ്റാഫ് ഇവർക്ക് എന്തൊക്കെ പരിരക്ഷ, സംരക്ഷണം നമ്മൾ കൊടുക്കുന്നു?  ഇതിനൊക്കെ ഉത്തരം പറയേണ്ടത് ഭരണാധികാരികളാണ്. സമൂഹത്തിൽ നടത്തുന്ന ശക്തമായ ഇടപെടലുകൾ,  ജാഗ്രത ആരോഗ്യ രംഗത്തും അത്യാവശ്യമാണ്.  ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല. നാടിന്റെ ദീപങ്ങളാണവർ. 


ഇവിടെയുള്ള യൂറോപ്യന്മാരിൽ ചിലർ കഴുകൻമാരെപ്പോലെ പെരുമാറുന്നുണ്ട്. അവരുടെ രാജ്യത്തു പന്ത് കളിച്ചു കാൽ മുറിഞ്ഞാലും ചികിത്സ തേടി വരുന്നത് ലണ്ടനിലാണ്.  ആശുപത്രിയിൽ അവരെ നോക്കുന്ന ഡോക്ടർ പോലും അവന് കൊറോണയുണ്ടോയെന്ന് നോക്കാറില്ല. ഇവിടുത്തെ ചെറിയ വിമാനത്താവളങ്ങളിലൂടെയാണ് ഇവരുടെ വരവ്. യാതൊരു വിധ മെഡിക്കൽ പരിശോധനയോ സ്‌ക്രീനിംഗോ ഇല്ലാതെ പുറത്തേക്ക് പോകുന്നു.  അവരുടെ ജനസംഖ്യയെടുത്താൽ അറുപത് വയസ്സിന് മുകളിലുള്ളവർ ഇവിടെയുള്ള ബ്രിട്ടീഷുകാർ, ഏഷ്യാക്കാരേക്കാൾ വളരെ കുറവാണ്. അതിനാൽ രോഗികളുടെ എണ്ണത്തിൽ കൂടുതൽ ബ്രിട്ടീഷ് ഏഷ്യക്കാരാണ്.  ജീർണമായ പാശ്ചാത്യ സംസ്‌കാരത്തിനുടമകളായ ഇക്കൂട്ടർ മാരക വൈറസുമായി നടക്കുകയാണോ, അതുമറിയില്ല. എന്റെ വീടിന് മുന്നിലെ റോഡ് വൃത്തിയാക്കുന്ന യൂറോപ്യൻ പോലും  ഒരു മാസ്‌കോ, കൈയുറയോ ഇട്ട് കണ്ടില്ല. പലരും നടക്കുന്നത് കണ്ടാൽ ഇതു പോലൊരു മാരക വൈറസിനെക്കുറിച്ച് അവർ അജ്ഞരാണെന്ന് തോന്നും. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായുന്നു അവർ. അത് പാർക്കുകളിലും കാണാം. ബസ് സ്‌റ്റോപ്പിൽ നിന്ന് പലരും തുപ്പുന്നതും കണ്ടിട്ടുണ്ട്. ചെറുപ്പം മുതലേ അച്ചടക്കവും അനുസരണയും പഠിച്ചുവളർന്ന ബ്രിട്ടീഷുകാരും ഇന്ത്യക്കാരും വീടിനുള്ളിൽ കൊറോണയെ ഭയന്നു തന്നെയാണ് കഴിയുന്നത്. അവരത്രയും അച്ചടക്കം പാലിക്കുന്നു. 
ബ്രിട്ടനിലെ ആരോഗ്യ രംഗം ലോകോത്തര നിലവാരത്തിൽ വളരെ മുന്നിലാണ്. ഇത് പറയാൻ കാരണം ഞാനൊരു ഡയബറ്റിക് ഇൻസുലിൻ എടുക്കുന്ന വ്യക്തിയാണ്. എനിക്കിവിടെ, ഏതു മരുന്നും പണം കൊടുക്കാതെ ലഭിക്കുന്നു.  ലക്ഷക്കണക്കിന് രോഗികൾക്കാണ്   പണച്ചെലവില്ലാതെ വൈദ്യ സഹായം ലഭിക്കുന്നത്.  അത് വലിയ വലിയ ശസ്ത്രക്രിയകളിലും കാണാം. അങ്ങനെയുള്ള ഒരു രാജ്യത്തു് എന്തുകൊണ്ടാണ് ഈ മാരക രോഗത്തെ തടഞ്ഞു നിർത്താൻ സാധിക്കാത്തത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒന്നാം എലിസബത്ത് രാജ്ഞിയുടെ 1558 - 1603 ൽ ലണ്ടനിലടക്കം പ്‌ളേഗ് മൂലം മരിച്ചത്  അൻപത്തയ്യായിരത്തിലധികമാണ്. ബ്രിട്ടനിൽ ഏറ്റവും വലിയ പ്‌ളേഗ് ബാധയുണ്ടായത് 1665 - 1666 ൽ രണ്ട് ലക്ഷം മനുഷ്യരുടെ ജീവനാണ് അപഹരിച്ചത്.  കാലാകാലങ്ങളിലായി യൂറോപ്യൻ രാജ്യങ്ങളിൽ വൈറസുകൾ പടർന്നു പിടിച്ചു ജനലക്ഷങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്.   

ഇവിടെയുള്ള ചില ഏഷ്യൻ ചെറുകിട കച്ചവടക്കാരെപ്പറ്റി പറഞ്ഞാൽ കൊള്ളലാഭം കൊയ്യാൻ അവരും മറന്നില്ല.  അഞ്ചു കിലോ ടോയിബോയ് അരിക്ക് 6.40 പൗണ്ടെങ്കിൽ ഇപ്പോൾ വാങ്ങിയത് 10 13 പൗണ്ട്. എലിഫന്റ് ആട്ട 8 പൗണ്ടിന് വിറ്റത് 20 പൗണ്ടിന്. ഇതൊന്നും ബ്രിട്ടീഷ് കടകളിൽ കാണുന്ന കാര്യമല്ല.  ചതിയും വഞ്ചനയും നടത്തി കാശുണ്ടാക്കുന്നവർ. തൂലിക ടി.വി എഡിറ്റർ ജി.സാമുവേൽ ഇത് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു. എന്തുകൊണ്ട് ഉടനടി ഫോണിൽ വിളിച്ചു പരാതിപ്പെട്ടില്ല. ഉടനടി അദ്ദേഹം പറഞ്ഞത്   ജീവൻ നിലനിർത്താൻ ഒരു മണിക്കൂർ ക്യൂവിൽ നിന്നാണ് അരി വാങ്ങിയത്. അതിനിടയിൽ പരാതിപ്പെടാൻ എവിടെ സമയം? ഇപ്പോൾ അവരുടെ കൊയ്ത്തുകാലമാണ്. 
ചന്ദ്രനിൽ കൂടുകെട്ടാൻ വെമ്പൽ കൊള്ളുന്ന മനുഷ്യൻ, വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെ തീറ്റിപ്പോറ്റുന്ന   ഭരണകൂടങ്ങൾ,  ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുക്കുന്ന ജൈവ വൈറസുകൾ  എല്ലായിടവും ഇറക്കുമതി ചെയ്ത് പാവങ്ങളെ കൊന്നൊടുക്കിയാൽ ആരുമതറിയില്ല. ഒടുവിലവർ വവ്വാലുകളിലും മൃഗങ്ങളിലും കൊണ്ടുവന്ന് കെട്ടിവെച്ചു രക്ഷപ്പെടും. ഇതൊക്കെ ഒന്നാം ലോകമഹായുദ്ധത്തിൽ നമ്മൾ കണ്ടതാണ്.  യുദ്ധകാലത്താണ് ഇതൊക്കെ കൂടുതൽ കാണുന്നത്. 


കേരളത്തിൽ മാരകമായ വസൂരി പടർന്നുപിടിച്ചപ്പോൾ 1931 ൽ നെയ്യാറ്റിൻകരയിൽ പഴയ ആളുകൾ വീടുവീടാന്തരം കയറിയിറങ്ങി രോഗ സ്ഥിതി അറിയുമായിരിന്നു. കേരളത്തിൽ നടത്തുന്ന ആരോഗ്യ സംരക്ഷണ നടപടികൾ എന്തുകൊണ്ട് ഇതുവരെ ഗൾഫിൽ നടത്തുന്നില്ല? പ്രവാസികളെ എന്നും കറവപ്പശുക്കളെ പോലെയാണ് ഭരണാധികാരികൾ കണ്ടിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികളുടെ ഇന്നുള്ള തന്ത്രം ആ പാർട്ടിയിലുള്ളവർക്ക് സർക്കാർ ചെലവിൽ എന്തെങ്കിലും പദവി കൊടുത്തിരുത്തും.  സർക്കാറിനെ കുറ്റപ്പെടുത്തി ഒന്നും പറയരുത്. പണമൊഴിഞ്ഞ പെട്ടി പോലെ പാവം പ്രവാസി ഇതെല്ലാം കണ്ടിരിക്കും.  കേരളത്തിലെ സാഹിത്യ രംഗത്തുള്ളവരുടെ അവസ്ഥയും ഇതൊക്കെ തന്നെ. പ്രവാസികൾ നാടിന്റെ പട്ടിണി മാറ്റി എന്നൊക്കെ പ്രസംഗിക്കും. എന്നാൽ ഇന്നുവരെ അവർക്കായി എന്ത് ചെയ്തുവെന്നോ അവർ വിദേശ രാജ്യങ്ങളിൽ എത്രയുണ്ടെന്നോ പോലുമറിയില്ല. ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഉടനടി സംസ്ഥാന കേന്ദ്ര സർക്കാറുകൾ ഇടപെടണം.  തൊഴിൽ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണം. രോഗികൾക്ക് മരുന്നുകൾ എത്തിക്കുമെന്ന് നമ്മുടെ കേന്ദ്ര മന്ത്രി പറഞ്ഞത് ഒരാശ്വാസമാണ്.  
പാശ്ചാത്യ രാജ്യങ്ങളിലും പ്രയാസങ്ങൾ അനുഭവിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവരുടെ രോദനങ്ങൾ കേൾക്കാൻ ആരുമില്ല. അതിൽ ഒരു കൂട്ടരാണ് നിത്യവും കടകളിൽ ജോലിചെയ്തു ജീവിക്കുന്നവർ.  ഇന്ന് ജോലിയില്ല. ഇങ്ങനെ വിവിധ മേഖലകളിൽ ദുഃഖ ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് കേരള സർക്കാർ എന്തെങ്കിലും ചെയ്യുമോ? ഇവരിൽ പലരും ഇവിടുത്തെ പൗരന്മാരല്ല. വിദേശ രാജ്യങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് ഊടും പാവും നെയ്യുന്നവർക്ക് അതൊന്നും കാണാൻ കണ്ണില്ല.  ഫെയ്‌സ് ബുക്കിലെ പ്രതികരണ തൊഴിലാളികളെ പോലെ അനുസരണ തൊഴിലാളികളാണല്ലോ. അജ്ഞാതമായ ഒരു ലോകത്തേക്കാണ് നമ്മൾ കടന്നിരിക്കുന്നത്. ചൈന പുറത്തുവിട്ട ഭൂതം ഏറ്റവുമധികം തങ്ങി നിൽക്കുന്നത് വികസിത രാജ്യങ്ങളിലാണ്. എന്തുകൊണ്ടെന്ന് ഇന്നും വ്യക്തമായിട്ടില്ല. ഇവിടെയെല്ലാം മലയാളികളുള്ളത് കേരള സർക്കാർ മറക്കരുത്. ഈ ഭീഷണി നേരിടാൻ നാം സുരക്ഷിതരായിരിക്കാൻ സർക്കാറിനൊപ്പം ചേരണം.  ഇനിയെങ്കിലും മനുഷ്യൻ അവന്റെ സഹജീവികളോട് അവൻ ജീവിക്കുന്ന പ്രപഞ്ചത്തോട് കൂടുതൽ ദയാലുവാകുക. 

Latest News