Sorry, you need to enable JavaScript to visit this website.

കളിക്കളങ്ങള്‍ ഉണരുന്നു, ജര്‍മന്‍ ക്ലബ്ബുകള്‍ പരിശീലനം പുനരാരംഭിച്ചു

ബെര്‍ലിന്‍ - മാര്‍ച്ച് 13 ന് സീസണ്‍ നിര്‍ത്തിവെച്ച ശേഷം ആദ്യമായി ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ് പരിശീലനം പുനരാരംഭിച്ചു. ഏപ്രില്‍ 30 വരെ കളികളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ പരിശീലനം നടത്താന്‍ അനുവാദം നല്‍കി. സമ്പര്‍ക്കമില്ലാതെ കളിക്കാരുടെ അഞ്ചംഗ സംഘം വീതമാണ് പരിശീലനം നടത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്, ബൊറൂഷ്യ മോഞ്ചന്‍ഗ്ലാഡ്ബാക്, വി.എഫ്.എല്‍ വുള്‍ഫ്‌സ്ബര്‍ഗ് തുടങ്ങിയ ടീമുകള്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. 
ബയേണാണ് ഇപ്പോള്‍ ലീഗില്‍ മുന്നില്‍. സീസണ്‍ നിര്‍ത്തിവെക്കുമ്പോള്‍ അവര്‍ക്ക് നാല് പോയന്റ് ലീഡുണ്ടായിരുന്നു. 
അധികൃതരുടെ എല്ലാ നിര്‍ദേശങ്ങളും ശുചിത്വ മാനദണ്ഡങ്ങളും പാലിച്ച ചെറിയ ഗ്രൂപ്പുകളിലായാണ് പരിശീലനം നടത്തുകയെന്ന് ക്ലബ്ബുകള്‍ അറിയിച്ചു. പരിശീലനം കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. 

Latest News