Sorry, you need to enable JavaScript to visit this website.

ഒരു മത്സരം പോലും കളിക്കും മുമ്പെ യു.എ.ഇ കോച്ച് പുറത്ത്

ബെല്‍ഗ്രേഡ് - ഒരു മത്സരത്തിന് പോലും മേല്‍നോട്ടം വഹിക്കും മുമ്പെ സെര്‍ബിയക്കാരനായ ദേശീയ ഫുട്‌ബോള്‍ കോച്ച് ഇവാന്‍ യോവനോവിച്ചിനെ യു.എ.ഇ പുറത്താക്കി. യു.എ.ഇ ടീമിന് ലോകകപ്പിനും ഏഷ്യാ കപ്പിനും ബെര്‍ത്ത് നേടിക്കൊടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഡിസംബറില്‍ യോവനോവിച്ചിനെ നിയമിച്ചത്. ആറു മാസത്തേക്കായിരുന്നു കരാര്‍. എന്നാല്‍ കൊറോണ കാരണം മത്സരങ്ങളെല്ലാം നീട്ടിവെച്ചു. 
യോവനോവിച് സൈപ്രസില്‍ ദീര്‍ഘകാലം കോച്ചായിരുന്നു. അപോള്‍ നികോഷ്യയെ നാലു തവണ ലീഗ് കിരീടത്തിലേക്കു നയിച്ചു. 2012 ല്‍ അവര്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 
യോവനോവിച്ചിന്റെ അസിസ്റ്റന്റുമാരെയും പുറത്താക്കിയിട്ടുണ്ട്. യൂസഫ് ഹുസൈന്‍ അല്‍സഹ്‌ലവിയുടെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ഫെഡറേഷന്‍ അറിയിച്ചു. 
യോഗ്യതാ റൗണ്ടില്‍ തങ്ങളുടെ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് യു.എ.ഇ. നാലു കളികളില്‍ നാലു പോയന്റേയുള്ളൂ. വിയറ്റ്‌നാമിനും മലേഷ്യക്കും ത്ായ്‌ലന്റിനും പിന്നിലാണ് അവര്‍. 

Latest News