Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡൽഹിയിലെ തബ്ലീഗ് സംഗമം: മാധ്യമങ്ങളുടെ സമീപനം ശരിയല്ല- ഡോ. ഹുസൈന്‍ മടവൂര്‍

ദല്‍ഹിയില്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മുജാഹിദ് നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ പ്രതികരിക്കുന്നു. 

ഡൽഹിയിലെ തബ് ലീഗ് മർകസിൽ സംഗമത്തിൽ പങ്കെടുത്ത ചിലർക്ക് കൊറോണ വൈറസ് കണ്ടെത്തി. പലരും ആശുപത്രിയിലാണ്. മരണവും സംഭവിച്ചിട്ടുണ്ട്. സങ്കടകരം തന്നെ. അല്ലാഹു അവർക്ക് മഗ്ഫിറത്ത് നൽകട്ടെ. മാധ്യമങ്ങൾ വിഷയം മറ്റൊരു ദിശയിലേക്കാണ് കൊണ്ടു പോവുന്നത്. അത് ശരിയല്ല. ഈ പ്രതിസന്ധി ഘട്ടത്തിലും ഇത് വേണോ .എന്താണ് സംഭവിച്ചത്. 
ഞാൻ അന്വേഷിച്ചു.  സത്യം മറ്റൊന്നാണെന്നാണ് മനസ്സിലായത്.
മീഡിയ അത് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്ന് അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോബോർഡ് ജനറൽ സെക്രട്ടരി മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനി തന്നെ പ്രസ്താവനയിൽ പറഞ്ഞു കഴിഞ്ഞു.
ശരിയാണ്, ഡൽഹിയിൽ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന്ന് മുമ്പായിരുന്നു അവിടെ നടന്ന പരിപാടി. ഡൽഹി നിസാമുദ്ദീൻ മർകസ് തബ്ലീഗിന്റെ ആഗോള കേന്ദ്രമാണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ജമാഅത്തുകൾ ( സംഘങ്ങൾ ) വന്നു പോവുക നിത്യസംഭവവുമാണ്. നൂറ് കണക്കിനാളുകളുണ്ടാവും എപ്പോഴുമവിടെ. എന്നും സംഗമങ്ങൾ തന്നെ. ഈ മർകസ് ബംഗ്ലാമസ്ജിദ് എന്നും അറിയപ്പെടും. നിസാമുദ്ദീൻ ദർഗ്ഗയും ഈ മർകസും തമ്മിൽ ഒരു ബന്ധവുമില്ല. ഇവിടത്തെ തബ്ലീഗുകാർ ദർഗ്ഗാ വിശ്വാസികളുമല്ല. മാർച്ച് 20, 21 തിയ്യതികളിലായിരുന്നു പ്രസ്തുത സംഗമം. അന്ന് രാജ്യത്ത് ലോക് ഡൌണോ കർഫ്യൂ വോ ഇല്ല. അത് കൊണ്ട് തന്നെ അക്കാലത്ത്  ഡൽഹിയിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും  നിരവധി രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങളും  പൗരത്വ പ്രതിഷേധ കൂട്ടായ്മകളും മതസമ്മേളനങ്ങളും  ഉത്സവങ്ങളും ആഘോഷങ്ങളും നിർബാധം നടക്കുന്നുണ്ടായിരുന്നു. എത്രയെത്ര ക്ഷേത്രോത്സവങ്ങൾ, ക്രിസ്ത്യൻ പള്ളി പെരുന്നാളുകൾ. ഡൽഹിയിൽ തന്നെ അന്ന് ജന്തർ മന്തറിൽ മൂന്നോ നാലോ ധർണ കൾ . പാർലിമെന്റ് സമ്മേളനത്തിന്നായി നമ്മുടെ എം.പി.മാരും ഡൽഹി അസംബ്ലിയുള്ളതിനാൽ ഡൽഹി എം എൽ എ മാരും ഡൽഹി കലാപ ദുരിതങ്ങൾ നേരിട്ട് കാണാൻ പോയ സാമൂഹ്യ പ്രവർത്തകരും  ഡൽഹിയിലുണ്ടായിരുന്ന സമയമാണത്. എന്തിനേറെ, യു.പി.മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥ് പങ്കെടുത്ത മഹാസമ്മേളനങ്ങളും ഇക്കാലത്ത് നടന്നിട്ടുണ്ട്. ഫ്ളയിറ്റുകളും ട്രെയിനുകളും മറ്റു വാഹനങ്ങളും അന്നുണ്ടായിരുന്നു. ഡൽഹി ജുമാ മസ്ജിദിൽ അടക്കം അവിടെയെല്ലാ പള്ളികളിലും ജമാഅത്തും ജുമുഅയും ഉണ്ടായിരുന്നു. ആ സമയത്തായിരുന്നു തബ്ലീഗ് സംഗമവും. എന്നാൽ പെട്ടെന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചു. 23 മുതൽ എല്ലാം നിശ്ചലം. ഒരു പകൽകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നവരെല്ലാം സ്ഥലം വിട്ടു. മറ്റുള്ളവർ അവിടെ കുടുങ്ങി. ഇനി പുറത്ത് പോവരുതെന്ന് പോലീസും പറഞ്ഞു. ഇതാണ് സംഭവിച്ചത്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനമോ സൂക്ഷ്മതക്കുറവോ സംഭവിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇന്ത്യാ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്നവർ ട്രെയിനിൽ സ്വന്തം വീട്ടിലെത്താൽ രണ്ടോ മൂന്നോ ദിവസം വേണമെന്നിരിക്കെ അത്രയും സമയം കൊടുക്കേണ്ടിയിരുന്നുവെന്നാണ് മൗലാനാ റഹ്മാനി പറയുന്നത്. അതിനി പറഞ്ഞിട്ട് കാര്യമില്ല. രോഗികളെ ചികിത്സിക്കുകയും നിവാരണ മാർഗ്ഗങ്ങൾ ശക്തമാക്കുകയുമാണിപ്പോൾ വേണ്ടത്. രോഗം വന്നത് ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും അമേരിക്കയിൽ നിന്നും ഗൾഫിൽ നിന്നുമൊക്കെയാണ്. അത് ബാധിച്ചവരെല്ലാം തബ്ലീഗിന്ന് വന്നവരല്ലല്ലോ?  ലോകത്ത് മരണപ്പെട്ട മുപ്പതിനായിരത്തിലധികം ആളുകൾ ഡൽഹി മർകസിൽ വന്നവരോ വന്നവരുമായി ഇടപഴകിയവരോ അല്ല. എങ്കിൽ പിന്നെ മാധ്യമങ്ങൾ ഈ ഹതഭാഗ്യർക്കെതിരിൽ പെട്ടെന്ന് ചാടി വീണ് രംഗത്ത് വന്നത് അക്രമവും അനീതിയും തന്നെയല്ലെ ? ഞാൻ തബ്ലീഗുമായി ബന്ധമുള്ള ആളല്ല. എന്നാലും മാധ്യമങ്ങൾ അനവസരത്തിൽ അവരെ ഉപദ്രവിക്കുന്നത് ശരിയല്ലെന്ന് പറയാതെ വയ്യ. പ്രശസ്തമായ ഒരു മുസ്ലിം സ്ഥാപനത്തിന്നെതിലുള്ള ഗൂഡാലോചനയാണോ ഇതെല്ലാം എന്ന മൗലാനാ റഹ്മാനിയുടെ സംശയം അസ്ഥാനത്തല്ല.

Latest News