ധോണിയുടെ സംഭാവന, ഒരു ലക്ഷം രൂപ

ന്യൂദല്‍ഹി - കൊറോണക്കെതിരായ പോരാട്ടത്തില്‍ സംഭാവനകളുമായി ലോകമെങ്ങുമുള്ള കായിക താരങ്ങള്‍ അണിചേരുകയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ കളിക്കാരില്‍ മുന്‍നിരയിലുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നല്‍കിയത് വെറും ഒരു ലക്ഷം രൂപ. അതും പൂനെയിലെ ഒരു എന്‍.ജി.ഒ വഴി. ധോണിയുടെ ഒരൊറ്റ ഷോപ്പിംഗ് ബില്‍ ഇതിന്റെ പല മടങ്ങ് വരുമെന്നാണ് പലരും പരിഹസിച്ചത്. പൂനെയിലെ 100 കുടുംബങ്ങള്‍ക്ക് 14 ദിവസം കഴിയാനുള്ള ചെലവാണ് ധോണി നല്‍കുന്നത്. 800 കോടി രൂപയാണ് ധോണിയുടെ ആസ്തി. ഒരു പന്ത്രണ്ടാം ക്ലാസുകാരി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം സംഭാവന ചെയ്തതുമായി താരതമ്യം ചെയ്താണ് ധോണിയെ പലരും കളിയാക്കുന്നത്.  

Latest News