റിയാദ്- കൊറോണ ജാഗ്രതയുടെ ഭാഗമായി യാത്രാ വിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തില്‍ നിലവില്‍ എക്സി-റീഎന്‍ട്രി വിസയും ഫൈനല്‍ എക്സിറ്റ് വിസയും അടിച്ചവർ പിഴകള്‍ ഒഴിവാക്കുന്നതിന് അവ ക്യാന്‍സല്‍ ചെയ്യണമെന്ന് സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) ആവശ്യപ്പെട്ടു.
വിസകളുടെ വാലിഡിറ്റി അബ്ശിർ വഴി പരിശോധിക്കാമെന്നും അബ്ശിർ വഴിയോ മുഖീം വഴിയോ റദ്ദാക്കാമെന്നും ജവാസാത്ത് അറിയിച്ചു.