Sorry, you need to enable JavaScript to visit this website.

പളളികളുടെ വാതിലുകൾ അടയുമ്പോൾ.... 

ലോകമെങ്ങും കോവിഡ് 19 (കൊറോണ) ഭീതിയിലാണ്. കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത രോഗം അതിവേഗം പടരുന്നുണ്ട് എന്ന് ആരോ ഗ്യരംഗത്തുളളവർ മനസ്സിലാക്കുകയും എല്ലാവരോടും അതീവ ശ്രദ്ധ പുലർ ത്താൻ  ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.  രോഗം പടരുന്നതിന് ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരത്തിലുളള മുന്നൊരുക്കങ്ങളും നടത്തുന്നതു പോലെ ഇസ്ലാമിക രാജ്യങ്ങളും ഈ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതത് രാജ്യങ്ങളിൽ താമസിക്കുന്നവരെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുക്കുകയും പാർക്കുകളും ഷോപ്പിംഗ് മാളുകളും അടച്ചിടുവാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് സൗദി അറേബ്യയിൽ പളളികളിൽ നടക്കുന്ന ജമാഅത്ത് നമസ്‌കാരവും ജുമുഅയും ഉപേക്ഷിക്കാനും വീടുകളിൽ വെച്ചു നിർവഹിക്കാനും മത കാര്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലും ദുബൈയിലും ഈ നിയമം കൊണ്ടു വന്നത് പലരും അറിഞ്ഞിട്ടുണ്ടാകും. 
വീട്ടിൽ വെച്ചുളള നമസ്‌കാരം പുത്തൻ സംഭവമല്ല. 
ജുമുഅയും ജമാഅത്ത് നമസ്‌കാരവും വീട്ടിൽ നിന്ന് നിർവഹിക്കണം എന്ന് പറയുമ്പോൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചില പ്രയാസങ്ങൾ അനുഭവിക്കുക സ്വാഭാവികമാണ്. എന്നാൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിലൂടെ ഇസ്ലാമിന്റെ വിശാലമായ കാഴ്ച്ചപ്പാടാണ് നാം മനസ്സിലാക്കേ ണ്ടത്. 
വീടുകളിൽ വെച്ച് നമസ്‌കരിക്കുക എന്നത് പുതിയ ഒരു സംഭവമല്ലെന്ന് ചരിത്രം പഠിക്കുമ്പോൾ മനസ്സിലാക്കാം. ഇത്തരം സാഹചര്യങ്ങൾ മുൻകാല ങ്ങളിൽ സംഭവിച്ചിരുന്നു. നബി (സ്വ) യും  സ്വഹാബികളും അന്ന് സ്വീകരിച്ച രീതി തന്നെയാണ്  ഇന്നു ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാർ സ്വീകരി ക്കുന്ന നിലപാട്. 
പ്രമുഖ സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്  (റ) വിൽ നിന്ന് ഉദ്ധരിക്കുന്ന സംഭവം നമുക്കിങ്ങനെ വായിക്കാം. ശക്തമായ തണുപ്പുളള ഒരു സന്ദർഭ ത്തിൽ ബാങ്ക് വിളിക്കുന്ന വ്യക്തിയോട് 'നിങ്ങൾ നിങ്ങളുടെ വീടുകളിൽ വെച്ച് നമസ്‌കരിച്ചോളൂ' എന്നു വിളിച്ചു പറയാൻ അദ്ദേഹം പറഞ്ഞു. എന്നിട്ട് ജനങ്ങളോട് പറഞ്ഞു: 'ആരും ഇതിൽ അത്ഭുതപ്പെടേണ്ടതില്ല. മുഹമ്മദ് നബി (സ്വ) ഇപ്രകാരം ചെയ്തിട്ടുണ്ട് ' 
നാഫിഅ് (റ) യിൽ നിന്ന്: ദ്വജ്‌നാനിലായിരിക്കെ ശക്തമായ തുണുപ്പുളള സമയത്ത് ഇബ്‌നു ഉമർ (റ)  ബാങ്ക് വിളിച്ചു. എന്നിട്ടു പറഞ്ഞു: 'സ്വല്ലൂ ഫീ രിഹാലികും' (നിങ്ങൾ നിങ്ങളുടെ താമസ സ്ഥലത്തു വെച്ചു നമസ്‌കരിക്കുക) (ബുഖാരി) 
ഹുനൈൻ യുദ്ധ ദിവസം മഴയുളള ഒരു ദിവസമായിരുന്നു. അപ്പോൾ നബി (സ്വ) 'താമസ സ്ഥലത്തു വെച്ചു നമസ്‌ക്കരിക്കൂ' എന്നു വിളിച്ചു പറയാൻ കൽപ്പിച്ചു (അബൂദാവൂദ്)  
മുകളിൽ വിവരിച്ച നബി വചനങ്ങളിൽ നിന്ന് താമസ സ്ഥലത്തു  വെച്ച് നമസ്‌കരിക്കേണ്ട സാഹചര്യം വന്നാൽ അത് അനുവദനീയമാണെന്ന് മനസ്സിലാക്കാം.  
പ്രതിഫലം നഷ്ടമാകുമോ? 
നമ്മുടെതല്ലാത്ത കാരണം കൊണ്ട് ജമാഅത്തിന് പളളിയിൽ പോകാൻ കഴിയാത്ത സാഹചര്യം വരികയും വീട്ടിൽ വെച്ച്  നമസ്‌കാരം നിർവഹിക്കുക യും ചെയ്യുമ്പോൾ പ്രതിഫലം ലഭിക്കാതെ പോകുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. എന്നാൽ ജമാഅത്തിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരു വിശ്വാ സിക്ക് ആ പ്രതിഫലം വീട്ടിൽ വെച്ച് നമസ്‌കരിച്ചാലും ലഭിക്കുമെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. 
അബൂ മൂസ (റ) വിൽ നിന്ന്; നബി (സ്വ) പറഞ്ഞു; ഒരാൾ രോഗിയായി, അല്ലെങ്കിൽ യാത്രയിലായി, എങ്കിൽ ആരോഗ്യവാനായി, നാട്ടിലുള്ളവനെ പ്പോലുള്ള (പ്രതിഫലം) എഴുതപ്പെടും (ബുഖാരി)
അബ്ദുല്ലാഹിബ്‌നു അംറ്  (റ) വിൽ നിന്ന്; ഒരു മുസ്ലിമിന് ശാരീരികമായ പ്രയാ സം ബാധിച്ചാൽ, സംരക്ഷണം ഏൽപ്പിക്കപ്പെട്ട  മലക്കുകളോട് അല്ലാഹു  പറയും: 'ആരോഗ്യാവസ്ഥയിൽ ചെയ്തതിനേക്കാൾ ശ്രേഷ്ഠമായ പ്രതിഫലം രേഖപ്പെടുത്തൂ' (അഹ്മദ്)
ഒരാൾ ഒരു നന്മ ചെയ്യാൻ വിചാരിച്ചാൽ പോലും പ്രതിഫലം രേഖപ്പെടുത്തു മെന്ന ഇസ്ലാമിക അദ്ധ്യാപനം ഇവിടെ സ്മരണീയമാണ്. 
ഇസ്ലാം പ്രായോഗിക മതം. 
ഇസ്ലാം ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുവാൻ കൽപ്പിക്കുന്ന മതമല്ല. (അല്ലാഹു നിങ്ങൾക്ക് എളുപ്പമാണാഗ്രഹിക്കുന്നത്  അൽബഖറഃ 185)
മറ്റൊരു ആയത്തിൽ അല്ലാഹു പറഞ്ഞു; അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശ കരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവൻ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂർത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്.' (5 : 6)
ഇസ്ലാമിക നിയമങ്ങളും നിർദേശങ്ങളും ഏതു കാലത്തിനും സാഹചര്യത്തി നും അനുയോജ്യമായിരിക്കും. കാരണം ഇത് സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതീർണമായ മതമാണ്. അപ്രായോഗികമായ ഒരു നിയമവും ഇസ്ലാം മുന്നോട്ട് വെക്കുന്നില്ലെന്ന് സത്യസന്ധമായി ഇസ്ലാമിനെ ക്കുറിച്ച് പഠിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കും. 
യാത്രക്കാരന് നാല് റകഅത്തുളള നമസ്‌കാരം ചുരുക്കി രണ്ട് റകഅത്തായി നമസ്‌കരിക്കാനും, രണ്ടു നമസ്‌കാരങ്ങൾ അതിലേതെങ്കിലും ഒരു നമസ്‌കാരത്തി ന്റെ സമയത്ത് ഒരുമിച്ചു നമസ്‌കരിക്കാനും ഇസ്ലാം അനുവദിക്കുന്നുണ്ട്. 
വെളളം ലഭിക്കാതെ വരികയോ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്താൽ വുദ്വുവിനും കുളിക്കും പകരം തയമ്മും (ശുദ്ധമായ പ്രതലത്തിൽ കൈ കൊണ്ട് അടിച്ച് മുഖവും ഇരു കൈകളും തടവുക) ചെയ്യാ ൻ നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. 
ഇതു പോലെയുളള ധാരാളം ഇളവുകൾ ഇസ്ലാമിക ശരീഅത്തിൽ കാണാൻ സാധിക്കും. 
വർത്തമാന കാലത്തെ ഇത്തരം സംഭവങ്ങളിലൂടെ ഇസ്ലാമിന്റെ വിശാലമാ യ കാഴ്ച്ചപ്പാട് മനസ്സിലാക്കാനും സത്യത്തെ ഉൾക്കൊളളാനും എല്ലാവർ ക്കും ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. 

(ജുബൈൽ ദഅവാ സെന്റർ മലയാള വിഭാഗത്തിലാണ് ലേഖകന്‍)
 

Latest News