Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാത്രം കഴുകുമ്പോൾ വീട്ടമ്മക്ക് കിട്ടിയ പണി; ഓട്ടോക്കാരന്റെ കരുതലും

കോഴിക്കോട്- പാത്രങ്ങള്‍ ഉരച്ചു കഴുകുന്ന സ്റ്റീലിന്റെ കഷ്ണം വിരലില്‍ തുളഞ്ഞു കയറിയ അനുഭവം വിവരിക്കുകയാണ് ദില്‍റുബ ശബ്‌നം ഫേസ് ബുക്കില്‍.
നിസ്സാരമായി കരുതരുതെന്നും പാത്രം കഴുകുമ്പോള്‍ ശ്രദ്ധിക്കണമെന്നും പറയുന്ന അവര്‍ പാതിരാത്രി ഒരു ഓട്ടോ ഡ്രൈവര്‍ കാണിച്ച സ്‌നേഹവും കരുതലും കൂടി വിവരിക്കുന്നു
പോസ്റ്റ് വായിക്കാം.

ഇന്നലെ രാത്രി ഉണ്ടായ എന്റെ സ്വന്തം അനുഭവം..
വായിച്ചിട്ട് ഒരു കഥ ആണെന്ന് കരുതരുത്..
ശ്രദ്ധിക്കുക, ആരായാലും.

കേട്ടാല്‍ ചെറുത് എന്ന് തോന്നുന്നതും അനുഭവിയ്ക്കുമ്പോള്‍ അത്ര ചെറുതല്ലാത്ത ഒരു തോന്നല്‍ ഉണ്ടാക്കുന്നതുമായ ഒരു സംഭവത്തിലൂടെ ,ഇന്നലെ രാത്രി ഏകദേശം പത്ത് മണി മുതല്‍ രണ്ടു മണി വരെ കടന്നു പോയി.
പതിവ് പോലെ ,എല്ലാവരും കൂടി ഇരുന്നു രാത്രി ഭക്ഷണം കഴിഞ്ഞു സിങ്കില്‍ കയറിയ പാത്രങ്ങളെ വൃത്തിയാക്കി വെക്കുന്ന ജോലിക്കിടെ,പാത്രങ്ങള്‍ ഉരച്ചു കഴുകുന്ന നിസാരമായ സ്റ്റീല്‍ scrubber ആണ് പണി തന്നത്.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് അതിന്റെ ഒരു കുഞ്ഞു കഷ്ണം ഇടത് കയ്യിന്റെ മോതിര വിരലില്‍ നഖത്തിന്റെ ഇടയിലൂടെ ഒരു വശത്തേക്ക് തുളഞ്ഞു കയറി.
പാത്രം സിങ്കിലേക്ക് തിരിച്ചിട്ട് വലത് കൈ കൊണ്ട് ആ വിരല്‍ അമര്‍ത്തിപിടിച്ചു .വേദന സഹിയ്ക്കാന്‍ പറ്റുന്നില്ല.കൈ ഒന്ന് ഉയര്‍ത്തി അമര്‍ത്തി പിടിച്ചു.
രക്തം ഒന്നും അധികം വന്നില്ല, പക്ഷേ അതിന്റെ വേദന അസഹനീയമായിരുന്നു.
പുറത്തേക്ക് കാണുന്ന ഒരു കഷ്ണം മോന്‍ എടുത്തു തന്നു.
പിന്നെയും ഉണ്ടായിരുന്നു ഉള്ളില്‍.
എന്തായാലും സമീപത്തെ ആശുപത്രിയില്‍ പോയി നോക്കാം എന്ന് കരുതി. അവിടെ എത്തി, ഒന്ന് നോക്കിയതിന് ശേഷം വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. നഴ്‌സിങ് റൂമില്‍ ഒരു കുഞ്ഞിന്റെ നെറ്റിക്ക് സ്റ്റിച് ഇടാനുണ്ടായിരുന്നു.
അത് കഴിഞ്ഞു ആ കുട്ടിയെ അതിനുള്ളില്‍ നിന്ന് മാറ്റിയ ശേഷം എന്നോട് വരാന്‍ പറഞ്ഞു. പുറത്തു കണ്ട ഒരു കഷ്ണം കൂടി ഡോക്ടര്‍ അവരുടെ ഉപകരണം( കത്രിക പോലെ ഉള്ള അത്, പേര് ഓര്‍ക്കുന്നില്ല) കൊണ്ട് എടുത്തു. വീണ്ടും തറച്ചു വേദനിക്കുന്നുണ്ടായിരുന്നു.
വിരലിന്റെ സൈഡില്‍ തൊട്ടപ്പോള്‍ മനസിലായി,ഉള്ളില്‍ ഇനിയും ഉണ്ട്. എനിക്കാണെങ്കില്‍ കൈ താഴ്ത്തി ഇടാനും പറ്റുന്നില്ല.
എന്തായാലും അടുത്ത procedure അത് കീറി എടുക്കണം, പക്ഷേ ഇവിടെ പറ്റില്ല ,നിങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പൊയ്‌ക്കോളൂ എന്നായിരുന്നു ഡോക്ടറുടെ അഡൈ്വസ്.

https://www.malayalamnewsdaily.com/sites/default/files/2020/03/03/hand.jpg
അങ്ങനെ തിരിച്ചു വീട്ടിലെത്തി, ഒന്ന് ഫ്രഷ് ആയി മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടു.
ടു വീലര്‍ ആണ് ശരണം. അതിലാണെങ്കില്‍ പെട്രോള്‍ കുറവും.
പോവുന്ന വഴിയില്‍ നിന്ന് പെട്രോള്‍ അടിക്കാലോ എന്ന സമാധാനത്തില്‍ യാത്ര തുടങ്ങി.
പക്ഷേ ,കോളേജില്‍ എത്തുന്നതിന് മുമ്പ് ഉള്ള രണ്ടോ മൂന്നോ പെട്രോള്‍ സ്റ്റേഷനുകള്‍ ഒക്കെ ക്ലോസ് ചെയ്തിരിക്കുന്നു.
എന്നാലും പ്രശ്‌നമൊന്നുമില്ലാതെ കോളേജില്‍ എത്തി.
പ്രശ്‌നമൊന്നും ഇല്ലാതെ എന്ന് പറഞ്ഞൂടാ, വഴിയില്‍ ഉണ്ടായിരുന്ന ഒരു കൂറ്റന്‍ വൗായ അപ്രതീക്ഷിതമായി കടക്കവേ, അത്യാവശ്യം നല്ല രീതിയില്‍ വീഴാന്‍ പോയി.
പെട്രോള്‍നെക്കുറിച്ചുള്ള വിചാരത്തിനിടെ വന്ന അശ്രദ്ധ.
അല്‍ഹംദുലില്ലാഹ്, ദൈവത്തിന്റെ ഒരേയൊരു കാരുണ്യം കൊണ്ട് മാത്രം വീണില്ല.
അല്ലെങ്കില്‍ ആ യാത്ര വേറെ ഒരു രീതിയിലും കൂടി ആവുമായിരുന്നു.
എന്തായാലും casuality യില്‍ എത്തി, ഒരു ഡോക്ടറെ കാണിച്ചു. അവന്‍ കയ്യിലുണ്ടായിരുന്ന പേന കൊണ്ട് കുത്തി നോക്കി. നല്ല വേദന.
ഒ പി ചീട്ട് എടുത്തു വരാന്‍ ഒരു ടോക്കന്‍ തന്നു. അതെടുത്തു വന്നു ബി പി നോക്കി സര്ജറി ഒ പി യില്‍ പോവാന്‍ പറഞ്ഞു.
അങ്ങോട്ട് ചെന്നിട്ട്, കാണിച്ചു കൊടുത്തു.
എനിക്കും ചിരി വന്നു, അവരും ചിരിക്കുന്നു.
ഒരു സ്റ്റീല്‍ സ്‌ക്രബ്ബര്‍ വരുത്തി വെച്ച ഓരോരോ പണികളെ..
എന്നോട് ആ ഒ പിയുടെ procedure റൂമില്‍ വരാന്‍ പറഞ്ഞു. ചെന്നപ്പോള്‍ അവിടെ ചോരക്കളി ആണ്.
ബൈക്ക് അപകടത്തില്‍ തല പൊട്ടി മൂന്ന് പേരെ എന്റെ മുന്നില്‍ വെച്ചു അതിന്റുള്ളില്‍ ഡ്രസ് ചെയ്യുന്നുണ്ടായിരുന്നു.
ഒരുത്തന്റെ തലയില്‍ ഉണ്ടായ മുറിവില്‍ തുന്നിടുന്ന കാഴ്ച്ച കണ്ടപ്പോള്‍, ഞാന്‍ അറിയാതെ എന്റെ തല തടവിപ്പോയി.
2006 ഇല്‍ അങ്ങനെ ഒരു അവസ്ഥയിലൂടെ ഞാനും പോയി വന്നിട്ടുണ്ട്
അതൊന്നു ഓര്‍ത്തു പോയതായിരുന്നു.
അങ്ങനെ അതെല്ലാം കഴിഞ്ഞു എന്റെ ഈ വിരല്‍ നോക്കാന്‍ ഡോക്ടര്‍ വന്നു.
ആനക്കാര്യത്തിനിടെ ഉള്ള ഒരു ചേനക്കാര്യം മാത്രമാണ് ഇത് എങ്കിലും ,ചെയ്യാനുളളത് ചെയ്യണമല്ലോ.
അങ്ങനെ രണ്ടു പെണ്കുട്ടികള് എന്റെ വിരലില്‍ ആയി അടുത്ത പണി.
കീറേണ്ടി വരുമോ എന്ന് സംശയിക്കുന്നതിനിടെ ഒരാള്‍ ഒരു needle എടുത്തു തോണ്ടി നോക്കി. കിട്ടുന്നുണ്ട്. ആ ചെയ്തി തുടര്‍ന്നു. പതുക്കെ പതുക്കെ ആ കഷ്ണവും പുറത്തേക്ക് വരാന്‍ തുടങ്ങി. പിന്നീട് ഒരു ിലലറഹല കൂടി എടുത്തു അത് ഏകദേശം പുറത്തെത്തിച്ചു. അപ്പോ മറ്റേ ആള്‍ ആ കത്രിക രൂപത്തില്‍ ഉള്ള ഉപകരണം കൊണ്ട് അത് വലിച്ചെടുത്തു. ഏകദേശം ഒരു ഒന്നര സെന്റീമീറ്റര്‍ നീളമുള്ള ഒരു സ്റ്റീല്‍ പീസ്. എന്തായാലും കൂടുതല്‍ ഒന്നും ചെയ്യേണ്ടി വരാതെ നിന്നത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത് കൊണ്ടാണെന്ന് എനിക്ക് പല രീതിയിലും അറിയുന്ന ഒരു കാര്യമാണ്.
പിന്നെ അത് ഡ്രസ് ചെയ്തു ഒരു ടി ടി ഇന്ജക്ഷനും എടുത്തു മരുന്നും വാങ്ങി പുറത്തേക്കിറങ്ങി.
ഇനിയാണ് അടുത്ത ടെന്‍ഷന്‍. തിരിച്ചു പോവാനുള്ള ഇന്ധനം ഇല്ലല്ലോ.
അടുത്തുള്ള കടയില്‍ അന്വേഷിച്ചപ്പോള്‍ ഒന്നുകില്‍ ടൗണില്‍ എത്തണം, അല്ലെങ്കില്‍ കുന്ദമംഗലത്ത്. അത് രണ്ടും ആ നേരം ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നുമില്ല.
ഇനി എന്ത് ,ഇന്ന് ആലോചിച്ചു നില്‍ക്കുന്നതിനിടെ ആ പരിസരത്ത് ഓട്ടോ ഡ്രൈവര്‍ വന്നു പറഞ്ഞു, ഞാന്‍ ടൗണില്‍ പോവുന്നുണ്ട്. പെട്രോള്‍ കൊണ്ടൊന്നു തരാം. നിങ്ങള്‍ ഇവിടെ തന്നെ നില്‍ക്കൂ എന്ന്.
ആ നേരം തോന്നിയ സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാന്‍ പറ്റില്ല. നേരം രാത്രി ഒരു മണി ആണെന്ന് ഓര്‍ക്കണം.
പടച്ചോന്‍ ചില നേരം നമ്മുടെ മുന്നിലേക്ക് ഇങ്ങനെ ഇറങ്ങി വരും. ഇന്നലെ വന്നത് ഒരു ഡ്രൈവറുടെ വേഷത്തില്‍ ആയിരുന്നു എന്ന് മാത്രം. ഒറ്റ നോട്ടത്തില്‍ ഒരു പക്ഷെ ഓ.. അയാളൊരു ഓട്ടോ ഡ്രൈവര്‍ അല്ലേ എന്നും കരുതി, നമ്മള്‍ പരിഗണിക്കാതെ വിടുന്ന ആള് ആയിരിക്കും അയാള്‍. പക്ഷേ, ആ കടയില്‍ ഉള്ള ആള് പറഞ്ഞത് കേട്ട് ഇങ്ങോട്ട് വന്ന് ഞാന്‍ വാങ്ങിത്തരാം എന്ന് പറയാന്‍ ഉള്ള മനസ്.. it's great.
അങ്ങനെ അയാള്‍ അത് കൊണ്ട് വന്നു വണ്ടിയില്‍ ഒഴിച്ചു.
അയാള്‍ക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ വസ്ത്ര വ്യാപാരിയോടും ഒരു ചായക്കാരനോടും ആ ഓട്ടോ ഡ്രൈവര്‍ എന്ന അവധൂതനോടും യാത്ര പറഞ്ഞു തിരികെ വീട്ടിലേക്ക് ശ്രദ്ധയോടെ വണ്ടി ഓടിച്ചു പോയി.
രണ്ടു മണിയോടെ വീട്ടില്‍ എത്തി.
ആശുപത്രിയില്‍ പോയി വന്ന ഡ്രസ് എല്ലാം മാറ്റി ,വെള്ളവും കുടിച്ചു കിടന്നുറങ്ങി.

 

 

Latest News