Sorry, you need to enable JavaScript to visit this website.

വെല്ലിംഗ്ടണ്‍ ടെസ്റ്റ്: ഇന്ത്യ പരുങ്ങുന്നു

വെല്ലിംഗ്ടണ്‍ - ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരുങ്ങുന്നു. അവസാന നിമിഷം ഫിറ്റ്‌നസ് തെളിയിച്ച് പറന്നെത്തിയ ഇശാന്ത് ശര്‍മ അഞ്ചു വിക്കറ്റെടുത്തെങ്കിലും ന്യൂസിലാന്റ് ആദ്യ ഇന്നിംഗ്‌സില്‍ 348 റണ്‍സ് അടിച്ചെടുത്തു. 183 റണ്‍സിന്റെ ഇന്നിംഗ്‌സ് ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ 100 കടക്കുമ്പോഴേക്കും ഇന്ത്യക്ക് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (19) ഒരിക്കല്‍കൂടി നിരാശപ്പെടുത്തിയതോടെ നാലിന് 113 ല്‍ പരുങ്ങുകയാണ് ടീം. ക്രീസിലുള്ള യും വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഉറച്ചുനിന്നില്ലെങ്കില്‍ ടീം തോല്‍വിയിലേക്കു നീങ്ങും. 
അഞ്ചിന് 216 ല്‍ മൂന്നാം ദിനം ഇന്നിംഗ്‌സ് പുനരാരംഭിച്ച ന്യൂസിലാന്റിനെ വാലറ്റക്കാരാണ് മുന്നൂറ്റമ്പതിനോടടുപ്പിച്ചത്. ഏഴാമനായി ഇറങ്ങിയ കോളിന്‍ ദെ് ഗ്രാന്‍ഡോമും (43) ഒമ്പതാമനായി വന്ന അരങ്ങേറ്റക്കാരന്‍ കെയ്ല്‍ ജെയ്മിസനും (44) പതിനൊന്നാമന്‍ ട്രെന്റ് ബൗള്‍ടും (38) ഇന്ത്യന്‍ ബൗളര്‍മാരെ നിസ്സഹായരാക്കി മുന്നേറി. 
രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ഓപണര്‍ പൃഥ്വി ഷായെയും (14) ചേതേശ്വര്‍ പൂജാരയെയും (11) എളുപ്പം നഷ്ടപ്പെട്ടു. ഇരുവരെയും ട്രെന്റ് ബൗള്‍ട് പുറത്താക്കി. അര്‍ധ ശതകം തികച്ചയുടനെ മായങ്ക് അഗര്‍വാളിനെ (58) ടിം സൗത്തീ മടക്കി. ബൗള്‍ടിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് കോഹ്‌ലി പിടികൊടുത്തത്. 
 

Latest News