അയോധ്യ രാമക്ഷേത്ര ട്രസ്റ്റില്‍ ഉന്നത സ്ഥാനം ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക്

ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ മേലധികാരികള്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍. ചമ്പദ് റായ്, മഹാന്ത് നൃത്ത ഗോപാല്‍ദാസ് എന്നിവരെയാണ് രാമക്ഷേത്ര ട്രസ്റ്റില്‍ ഉന്നത സ്ഥാനം നല്‍കിയിരിക്കുന്നത്.

ഇവര്‍ പള്ളി പൊളിച്ച കേസിലെ പ്രധാന പ്രതികളാണെന്നതാണ് വസ്തുത. ട്രസ്റ്റിന്റെ ആദ്യ യോഗത്തിലേക്ക് ഇവരെ രണ്ടുപേരെയും കത്തയച്ചാണ് വിളിച്ചുവരുത്തിയത്. ഇരുവരെയും ട്രസ്റ്റില്‍ അംഗത്വം നല്‍കിയത് സുപ്രിംകോടതിയുടെ ഉദ്ദേശത്തിന് വിരുദ്ധമായ കാര്യമാണെന്ന് അയോധ്യാകേസിലെ അഭിഭാഷകന്‍ സഫര്യാബ് ജിലാനി പറഞ്ഞു.
 

Latest News