ഇന്ത്യന്‍ വംശജന്‍ അജാസ് ഇന്ത്യക്കെതിരെ കളിക്കും

വെല്ലിംഗ്ടണ്‍ -  മുംബൈയില്‍ ജനിച്ച സ്പിന്നര്‍ അജാസ് പട്ടേല്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ന്യൂസിലാന്റിനു വേണ്ടി കളിക്കും. വെള്ളിയാഴ്ച ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുള്ള പതിമൂന്നംഗ ടീമില്‍ ഇടങ്കൈയന്‍ സ്പിന്നര് സ്ഥാനം നേടി. 
അജാസ് കുട്ടിയായിരിക്കെയാണ് കുടുംബം ന്യൂസിലാന്റിലേക്ക് ചേക്കേറിയത്. എങ്കിലും മുപ്പത്തൊന്നുകാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധകനാണ്. വിരാട് കോഹ്‌ലിയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനനെന്ന് അജാസ് കരുതുന്നു. 
2018 ല്‍ പാക്കിസ്ഥാനെതിരെയാണ് അജാസ് അരങ്ങേറിയത്. എന്നാല്‍ സ്പിന്നര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറെ ടീം മാനേജ്‌മെന്റ് കൂടുതല്‍ പരിഗണിച്ചതിനാല്‍ അജാസിന് ഏഴ് ടെസ്റ്റേ ഇതുവരെ കളിക്കാനായിട്ടുള്ളൂ. രണ്ടു വര്‍ഷം മുമ്പ് അരങ്ങേറിയതു മുതല്‍ ഇന്ത്യക്കെതിരെ കളിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു അജാസ്. ഈ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്വല ഫോമിലേക്കുയര്‍ന്നതോടെയാണ് സാന്റ്‌നറെ മറികടന്ന് ടെസ്റ്റ് ടീമിലെത്തിയത്. 

Latest News