Sorry, you need to enable JavaScript to visit this website.

കിരീടത്തിനരികെ ഗോകുലം

ബംഗളൂരു - നാലാമത് ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ ഗോകുലം കേരളാ എഫ്.സി വെള്ളിയാഴ്ച കാംഗ്ചുപ് റോഡ് ആന്റ് സ്‌പോര്‍ട്‌സ് അസോസിയേഷനെ (ക്രിഫ്‌സ എഫ്.സി) നേരിടും. 
രണ്ടു വര്‍ഷത്തിനിടെ കിരീടത്തിനരികെ കാലിടറിയതാണ് ഇരു ടീമുകള്‍ക്കും. രണ്ടു വര്‍ഷം മുമ്പ് സെമി ഫൈനലില്‍ ഷൂട്ടൗട്ടില്‍ റൈസിംഗ് സ്റ്റുഡന്റ്‌സ് ക്ലബ്ബിനോട് ക്രിഫ്‌സ തോറ്റു. കഴിഞ്ഞ വര്‍ഷം സെമിയില്‍ ഗോകുലത്തെ 4-2 ന് മണിപ്പൂര്‍ പോലീസ് കീഴടക്കി. ഇത്തവണ ഇരു ടീമുകളും സെമി ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് കലാശപ്പോരാട്ടത്തിനെത്തിയിരിക്കുന്നത്. 
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ടീമാണ് ഗോകുലം. ഏറ്റവും മികച്ച പ്രതിരോധമാണ് ക്രിഫ്‌സയുടേത്. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിഫ്‌സ ഗോള്‍ വഴങ്ങിയിട്ടില്ല. സെമി ഫൈനലില്‍ കേന്‍ക്രെ എഫ്.സിയാണ് അവര്‍ക്കെതിരെ ഏക ഗോളടിച്ചത്. അതേസമയം ആറു കളികളില്‍ ഗോകുലം അടിച്ചുകൂട്ടിയത് 31 ഗോളാണ്. സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ സേതു എഫ്.സിക്കെതിരെ മൂന്നു ഗോളടിച്ചു. 

Latest News