ലോസ്ആഞ്ചലസ് - ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ബാസ്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ചാരമായി മാറിയ മൃതദേഹം വിരലടയാളമുപയോഗിച്ചാണ് ആരുടേതാണെന്ന് മനസ്സിലാക്കിയത്. അപകടം നടന്ന് രണ്ടു ദിവസം കഴിഞ്ഞെങ്കിലും നാലു പേരുടെ മൃതദേഹങ്ങളേ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. മൂടല്‍മഞ്ഞിനിടയില്‍ ലോസ്ആഞ്ചലസിന് വടക്കുപടിഞ്ഞാറന്‍ മലഞ്ചെരുവില്‍ തകര്‍ന്നുവീണ ഹെലിക്കോപ്റ്ററില്‍ ഒമ്പതു പേരുണ്ടായിരുന്നു.
പൈലറ്റ് ആര സോബയാന്, ബെയ്സ്ബോള്‍ കോച്ച് ജോണ്‍ ആള്ടോബെല്ലി എന്നിവരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. കോബിയുടെ മകള്‍ ജിയാനയുടേതുള്പ്പെടെ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്.