ഓണ്‍ഗോള്‍ - രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നാണംകെട്ട പ്രകടനം തുടരുന്നു. മൂന്നു ദിവസനത്തിനകം ആന്ധ്രയോട് ഏഴു വിക്കറ്റിന്റെ കനത്ത തോല്‍വി. ആദ്യ ഇന്നിംഗ്സില്‍ 93 റണ്‍സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 135 റണ്‍സിന് പുറത്തായി. ജയിക്കാനാവശ്യമായ 43 റണ്‍സ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ അടിച്ചെടുത്തു.
ഈ സീസണിലെ ഏഴു കളികളില്‍ ഒരെണ്ണം മാത്രമാണ് കേരളം ജയിച്ചത്. അഞ്ചാമത്തെ തോല്‍വിയാണ് ഇത്. 18 ടീമുകളുള്ള എലീറ്റ് ഗ്രൂപ്പില്‍ മധ്യപ്രദേശും ഹൈദരാബാദും മത്രമാണ് കേരളത്തെക്കാള്‍ പിന്നില്‍.
ഒമ്പതാമനായി ഇറങ്ങിയ എം.ഡി നിധീഷിന്റെ 20 റണ്‍സില്ലായിരുന്നുവെങ്കില്‍ 100 റണ്‍സ് പോലും കേരളം പിന്നിടുമായിരുന്നില്ല. ആന്ധ്രാ പെയ്സ്ബൗളര്‍ മുഹമ്മദ് റാഫിക്ക് മത്സരത്തില്‍ എട്ടു വിക്കറ്റ് കിട്ടി. ആറ് കളികളില്‍ 27 പോയന്റുമായി ആന്ധ്രയാണ് ഒന്നാം സ്ഥാനത്ത്.