Sorry, you need to enable JavaScript to visit this website.

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ  - ഓപണര്‍ ശിഖര്‍  ധവാനു പകരം മലയാളി ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ ന്യൂസിലാന്റ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിലുള്‍പെടുത്തി. ഏകദിന ടീമില്‍ പൃഥ്വി ഷാക്കാണ് അവസരം. ന്യൂസിലാന്റില്‍ പൃഥ്വി ഏകദിന അരങ്ങേറ്റം നടത്തിയേക്കും. 
ണ്. 
പരിക്കേറ്റ ശിഖറിന് വെള്ളിയാഴ്ച ആരംഭിക്കുന്ന അഞ്ചു മത്സര ട്വന്റി20 പരമ്പരയില്‍ കളിക്കാനാവില്ല. ശിഖര്‍ ഇല്ലാതെയാണ് ഇന്ത്യന്‍ ടീം തിങ്കളാഴ്ച ഓക്‌ലന്റിലേക്കു തിരിച്ചത്. ഫെബ്രുവരി അഞ്ചിനാണ് മൂന്നു മത്സര ഏകദിന പരമ്പര ആരംഭിക്കുക. ശിഖറിന് പകരക്കാരനായി സഞ്ജു സാംസണ്‍, മായാങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവരില്‍ രണ്ടു പേരെയാണ് പരിഗണിച്ചത്. മൂന്നു പേരും ഇപ്പോള്‍ ഇന്ത്യ എ ടീമിന്റെ ഭാഗമായി ന്യൂസിലാന്റിലുണ്ട്. 
 

Latest News