ഹൊബാര്‍ട് - രണ്ടു വര്‍ഷം വിട്ടുനില്‍ക്കുകയും അതിനിടയില്‍ അമ്മയാവുകയും ചെയ്ത സാനിയ മിര്‍സ വിജയത്തോടെ ടെന്നിസ് കോര്‍ടില്‍ തിരിച്ചെത്തി. ഹൊബാര്‍ട് ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റിന്റെ വനിതാ ഡബ്ള്‍സില്‍ സാനിയയും നാദിയ കിചെനോക്കും ആദ്യ റൗണ്ടില്‍ ഒക്സാന കലാഷ്നിക്കോവ0-മിയു കാറ്റൊ ജോഡിയെ 2-6, 7-6 (7-3), 10-3 ന് തോല്പിച്ചു. സീഡില്ലാത്ത സാനിയയും നാദിയയും ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ ക്രിസ്റ്റിന മക്ഹേല്‍-വാനിയ കിംഗ് ജോഡിയെ നേരിടും. 2017 ഒക്ടോബറില്‍ ചൈന ഓപണിലാണ് സാനിയ അവസാനം കൡച്ചത്. തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപണിലും സാനിയ കളിക്കും.