ഓസീസ് വന്‍ ജയത്തിലേക്ക്

മുംബൈ - ഇന്ത്യക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയ വന്‍ ജയത്തിലേക്ക്. ഇന്ത്യയുടെ 255 നെതിരെ ഇരുപത്തഞ്ചോവറില്‍ വിക്കറ്റ് പോവാതെ അവര്‍ 175 ലെത്തി. ഓപണര്‍മാരായ ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചും ഡേവിഡ് വാണറും സെഞ്ചുറിയിലേക്കു നീങ്ങുകയാണ്. 
ശിഖര്‍ ധവാനും (91 പന്തില്‍ 74) കെ.എല്‍ രാഹുലുമൊഴികെ (61 പന്തില്‍ 47) ബാറ്റ്‌സ്മാന്മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ അഞ്ച് പന്ത് ശേഷിക്കെ ഓളൗട്ടാവുകയായിരുന്നു. പെയ്‌സര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും (3-56) പാറ്റ് കമിന്‍സും (2-44) കെയ്ന്‍ റിച്ചാഡ്‌സനും (2-43) ഏഴു വിക്കറ്റ് പങ്കുവെച്ചു. 

 

Latest News