Sorry, you need to enable JavaScript to visit this website.

ട്വന്റി20 വര്‍ഷത്തില്‍  സൂപ്പര്‍ വണ്‍ഡേ സീരീസ്

മുംബൈ - ഇത് ട്വന്റി20 ലോകകപ്പിന്റെ വര്‍ഷമാണെങ്കിലും ലോകത്തിലെ മികച്ച രണ്ട് ടീമുകളുടെ ഏകദിന പരമ്പര ക്രിക്കറ്റ് ലോകത്തിന് ഹരം പകരും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര ചൊവ്വാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുകയാണ്. ഇരു ടീമുകളും ലഭ്യമായ ഏറ്റവും മികച്ച ടീമിനെയാണ് അണിനിരത്തുന്നത് എന്നത് പരമ്പരക്ക് എരിവും പുളിയും പകരും. കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലില്‍ പുറത്തായ ശേഷം ഓസ്‌ട്രേലിയയുടെ ആദ്യ ഏകദിനമാണ് ഇത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ അഞ്ച് ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസം കംഗാരുക്കള്‍ക്ക് കൂട്ടുണ്ട്. ലോകകപ്പിനു ശേഷം ബംഗ്ലാദേശിനെയും വെസ്റ്റിന്‍ഡീസിനെയും ശ്രീലങ്കയെയും നിശ്ചിത ഓവര്‍ പരമ്പരകളില്‍ അടിയറവ് പറയിച്ച ഇന്ത്യക്ക് മറ്റൊരു തലത്തിലുള്ള വെല്ലുവിളിയായിരിക്കും ഓസീസ് സമര്‍പ്പിക്കുക. 
സ്റ്റീവ് സ്മിത്തും ഡേവിഡ് വാണറും നയിക്കുന്ന ഓസീസ് ബാറ്റിംഗ് കരുത്തിലേക്ക മാര്‍നസ് ലാബുഷൈനും അരങ്ങേറുകയാണ്. ഹോം ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന ഫോമാണ് ലാബുഷൈനിന് ഏകദിന ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കളിച്ചപ്പോള്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഓസ്‌ട്രേലിയ നടത്തിയത്. ആദ്യ രണ്ടു കളികളും തോറ്റ അവര്‍ അവസാന മൂന്നു മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കി. വാണറും സ്മിത്തും ലാബുഷൈനുമില്ലാതെയാണ് അത് സാധിച്ചത് എന്നതാണ് ഏറ്റവും വലിയ കാര്യം.    

Latest News