Sorry, you need to enable JavaScript to visit this website.

ഐ.എസ്.എല്ലിനോട് ഇന്ത്യയില്‍ ലോകകപ്പും തോറ്റു

മുംബൈ - ഐ.എസ്.എല്ലിന് ഇന്ത്യയില്‍ ലോകകപ്പിനെക്കാളും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിനെക്കാളും കൂടുതല്‍ കാണികളുണ്ടെന്ന് യുഗവ് സ്‌പോര്‍ട്‌സ്ഇന്‍ഡക്‌സ് നടത്തിയ സ്വതന്ത്ര ഗവേഷണം. 
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിനെയും 2018 ലെ ലോകകപ്പിനെയും 2017 ലെ അണ്ടര്‍-17 ലോകകപ്പിനെയും ഒരുമിച്ചെടുത്താലും ഐ.എസ്.എല്ലിനാണ് കാണികള്‍ കൂടുതലെന്ന് പഠനത്തില്‍ കണ്ടെത്തി. 2017 ല്‍ ഇന്ത്യ ആതിഥ്യമരുളിയ അണ്ടര്‍-17 ലോകകപ്പ് 6.8 കോടി പേരാണ് വീക്ഷിച്ചത്. പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ 1.8 കോടി പേര്‍ വീക്ഷിക്കുന്നു. ഇപ്പോഴും ക്രിക്കറ്റിനാണ് ഇന്ത്യയില്‍ ആരാധകര്‍ ഏറെയെങ്കിലും ഫുട്‌ബോള്‍ അതിവേഗം ഹൃദയം കീഴടക്കുകയാണ്. നഗരങ്ങളിലെ ടീനേജര്‍മാരില്‍ 32.2 ശതമാനം ഫുട്‌ബോള്‍ കളിക്കാരാവാന്‍ ആഗ്രഹിക്കുന്നവരാണ്. 27 കോടി പേരാണ് ഐ.എസ്.എല്‍ വീക്ഷിക്കുന്നത്. 2018 ലെ ലോകകപ്പ് ഇന്ത്യയില്‍ വീക്ഷിച്ചത് 11.1 കോടി പേരാണ്.

Latest News