Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ ടീം ഇനി യു.എ.ഇയില്‍ കളിക്കില്ല

റാവല്‍പിണ്ടി - തങ്ങളുടെ ഹോം മത്സരങ്ങള്‍ ഇനി മറ്റൊരു രാജ്യത്ത് കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. 2009 ല്‍ ശ്രീലങ്കന്‍ ടീമിനു നേരെ ലാഹോറിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ലോക ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു പോയിരുന്നു. മറ്റു ടീമുകള്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ യു.എ.ഇയിലാണ് അവര്‍ ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കന്‍ ടീം തയാറായതോടെ ഒരു പതിറ്റാണ്ടിനു ശേഷം ഇന്ന് പാക്കിസ്ഥാനില്‍ ടെസ്റ്റ് മത്സരം അരങ്ങേറുകയാണ്. എന്തുകൊണ്ട് പാക്കിസ്ഥാനില്‍ കളിക്കുന്നില്ലെന്ന് ഇനി മറ്റു ടീമുകളാണ് വിശദീകരിക്കേണ്ടതെന്ന് പി.സി.ബി ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി പറഞ്ഞു.
പാക്കിസ്ഥാന്‍ സുരക്ഷിതമാണെന്നും പാക്കിസ്ഥാനുമായി കളിക്കണമെങ്കില്‍ പാക്കിസ്ഥാനിലേക്ക് വരണമെന്നുമായിരിക്കും തങ്ങളുടെ നിലപാടെന്ന് അദ്ദേഹം വിശദീകരിച്ചു. 2021 ല്‍ ഇംഗ്ലണ്ട് ടീമും 2022 ല്‍ ഓസ്‌ട്രേലിയന്‍ ടീമും പാക്കിസ്ഥാനില്‍ കളിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 

Latest News