Sorry, you need to enable JavaScript to visit this website.

ടെന്നിസ്, കുതിരപ്പന്തയം, സ്‌നൂക്കര്‍ -റിയാദിന് ആഘോഷം

ലണ്ടന്‍ - അടുത്ത പത്തു വര്‍ഷത്തോളം ലോക സ്‌നൂക്കര്‍ റാങ്കിംഗ് ടൂര്‍ണമെന്റുകള്‍ക്ക് സൗദി അറേബ്യ വേദിയാവും. ഇതു സംബന്ധിച്ച് ലോക സ്‌നൂക്കര്‍ ഫെഡറേഷനുമായി സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി കരാറൊപ്പിട്ടു. സൗദിയിലേക്ക് വിരുന്നെത്തുന്ന ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും പുതിയതാണ് ഈ ടൂര്‍ണമെന്റ്. 2020-2021 ലെ ലോക സ്‌നൂക്കര്‍ കലണ്ടറില്‍ സൗദിക്ക് പ്രധാന സ്ഥാനം ലഭിക്കും. 25 ലക്ഷം പൗണ്ട് (23.5 കോടി രൂപ) സമ്മാനത്തുകയുള്ള സൗദി അറേബ്യ സ്‌നൂക്കര്‍ മാസ്റ്റേഴ്‌സ് അടുത്ത ഒക്ടോബറില്‍ റിയാദില്‍ അരങ്ങേറും. 
മോട്ടോര്‍സ്‌പോര്‍ട്‌സിനും ബോക്‌സിംഗിനും വേദിയൊരുക്കിയ സൗദി ടെന്നിസിലും അശ്വാഭ്യാസത്തിലും പ്രധാന ടൂര്‍ണമെന്റുകള്‍ നടത്താനിരിക്കുകയാണ്. സ്‌നൂക്കര്‍ മാസ്റ്റേഴ്‌സ് പുതിയ കാല്‍വെപ്പാണ്. മുന്‍നിര കളിക്കാരാണ് ടൂര്‍ണമെന്റിന് എത്തുക -അദ്ദേഹം വിശദീകരിച്ചു. 
കുതിരപ്പന്തയത്തിലെ പ്രൈസ് മണി ലോക റെക്കോര്‍ഡാണ്, രണ്ടു കോടി ഡോളര്‍ (142 കോടി രൂപ). ഫെബ്രുവരി 29 ന് റിയാദിലെ കിംഗ്‌സ് അബ്ദുല്‍അസീസ് റെയ്‌സ്ട്രാക്കിലായിരിക്കും ലോകം ഉറ്റുനോക്കുന്ന പോരാട്ടം. 
സൗദി ആദ്യമായി വിരുന്നൊരുക്കുന്ന പ്രൊഫഷനല്‍ ടെന്നിസ് ടൂര്‍ണമെന്റാണ് വ്യാഴാഴ്ച ആരംഭിക്കുന്ന ദിര്‍ഇയ ടെന്നിസ് കപ്പ്. ലോക അഞ്ചാം നമ്പര്‍ ദാനില്‍ മെദ്‌വദേവ് ഉള്‍പ്പെടെ എട്ട് പ്രമുഖ കളിക്കാര്‍ മൂന്നു ദിവസം നീളുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കും.  ഗെയ്ല്‍ മോണ്‍ഫില്‍സ് (ലോക പതിനാറാം നമ്പര്‍), സ്റ്റാന്‍ വാവ്‌റിങ്ക (16 ാം നമ്പര്‍) ജോണ്‍ ഈസ്‌നര്‍ (19), ലുക്കാസ് പൂയില്‍ (22), യാന്‍ ലെനാട് സ്ട്രഫ് (35) എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. 

Latest News