Sorry, you need to enable JavaScript to visit this website.

ബഹ്‌റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്‍

ദോഹ - ഒന്നരപ്പതിറ്റാണ്ടിനു ശേഷം ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരാവാനുള്ള സുവര്‍ണാവസരം സൗദി അറേബ്യ തുലച്ചു. സൗദിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് ബഹ്‌റൈന്‍ ആദ്യമായി ഗള്‍ഫ് കപ്പില്‍ കിരീടമുയര്‍ത്തി. പന്ത്രണ്ടാം മിനിറ്റില്‍ സൗദിക്ക് കിട്ടിയ പെനാല്‍ട്ടി സല്‍മാന്‍ അല്‍ഫറജ് ലക്ഷ്യത്തിലെത്തിച്ചിരുന്നുവെങ്കില്‍ കളിയുടെ ഗതി മാറുമായിരുന്നു. അറുപത്തൊമ്പതാം മിനിറ്റില്‍ മുഹമ്മദ് സഅദ് അല്‍റുമൈഹിയിലൂടെ ബഹ്‌റൈന്‍ വിജയം പിടിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദിയില്‍ നിന്നേറ്റ രണ്ടു ഗോള്‍ തോല്‍വിക്ക് ബഹ്‌റൈന്‍ കലാശക്കളിയില്‍ പകരം വീട്ടി. 

 

Latest News