ദോഹ - ഈ മാസം 26 ന് ഖത്തറിലെ ദോഹയില്‍ ആരംഭിക്കുന്ന ഗള്‍ഫ് കപ്പ് ഫുട്ബോളില്‍ സൗദി അറേബ്യയും കുവൈത്തും ബഹ്റൈനും നിലവിലെ ചാമ്പ്യന്മാരായ ഒമാന്റെ ഗ്രൂപ്പില്‍. ആതിഥേയരായ ഖത്തറും യു.എ.ഇയുമാണ് ഗ്രൂപ്പ് എ-യില്‍. യെമന്‍, ഇറാഖ് ടീമുകളും ഈ ഗ്രൂപ്പിലുണ്ട്. ഡിസംബര്‍ എട്ടിനാണ് ഫൈനല്‍. ഡിംബര്‍ 11 മുതല്‍ ദോഹയില്‍ ക്ലബ് ലോകകപ്പ് ആരംഭിക്കും.