Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പന്ത് ചുരണ്ടല്‍, വിന്‍ഡീസ് താരത്തിന് സസ്‌പെന്‍ഷന്‍

ദുബായ് - പന്ത് രൂപഭേദം വരുത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ നിക്കൊളാസ് പൂരാനെ നാല് ട്വന്റി20 മത്സരങ്ങളില്‍ നിന്ന് വിലക്കി. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് വിവാദ സംഭവം. പൂരാന്‍ കുറ്റം സമ്മതിച്ചു. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയും ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ മത്സരവും പൂരാന് നഷ്ടപ്പെടും. തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 യില്‍ തിരിച്ചെത്താം. ഡിസംബര്‍ എട്ടിനാണ് ഈ മത്സരം. 
അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര വെസ്റ്റിന്‍ഡീസ് 3-0 ന് തൂത്തുവാരുകയായിരുന്നു. ഇന്ത്യയിലെ ഡെറാഡൂണില്‍ നടന്ന പരമ്പരയില്‍ പൂരാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു. ട്വന്റി20 പരമ്പരയില്‍ വിക്കറ്റ്കീപ്പറുടെ വേഷം കൂടി അണിയേണ്ടതായിരുന്നു. പൂരാന് പകരം ധനേഷ് രാംദീന്‍ വിക്കറ്റ് കാക്കും. 2018 നവംബറിലാണ് ധനേഷ് അവസാനം വിന്‍ഡീസിനു കളിച്ചത്.          

Latest News