ലിവര്‍പൂള്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടത്തിലേക്കുള്ള വഴിയില്‍ ലിവര്‍പൂള്‍ നിര്‍ണായക ചുവട് വെച്ചു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ഹോം മത്സരം യൂറോപ്യന്‍ ചാമ്പ്യന്മാര് ഒന്നിനെതിരെ മൂന്നു ഗോളിന് ജയിച്ചു.
ആറാം മിനിറ്റില്‍ ഫാബിഞ്ഞോയുടെ ഗോളില്‍ മുന്നിലെത്തിയ ലിവര്‍പൂള്‍ 13 മിനിറ്റാവുമ്പോഴേക്കും രണ്ടാം ഗോളടിച്ചിരുന്നു. മുഹമ്മദ് സലാഹിലൂടെ. അമ്പത്തൊന്നാം മിനിറ്റില്‍ സാദിയൊ മാനെ മൂന്നാം ഗോളടിച്ചു. എഴുപത്തെട്ടാം മിനിറ്റില്‍ ബെര്‍ണാഡൊ സ,ില്വയാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഇതോടെ ലെസ്റ്റര്‍ സിറ്റിയെക്കാള്‍ എട്ട് പോയന്റ് മുന്നിലെത്തി ലിവര്‍പൂള്‍. സിറ്റി 25 പോയന്റുമായി നാലാം സ്ഥാനത്താണ്. ലിവര്‍പൂളിനെക്കാള്‍ ഒമ്പത് പോയന്റ് പിന്നില്‍.