Sorry, you need to enable JavaScript to visit this website.

വിധി പ്രതീക്ഷിച്ചതാണ്; മനസിന് ഭാരം തോന്നുന്നു-ജെ ദേവിക

തിരുവനന്തപുരം- അയോധ്യാവിധി പ്രതീക്ഷിച്ചിരുന്നതാണെന്നും എങ്കിലും മനസ്സിന് ഭാരം തോന്നുന്നുവെന്നും സാമൂഹ്യപ്രവർത്തക ജെ.ദേവിക. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ദേവിക അഭിപ്രായം രേഖപ്പെടുത്തിയത്. 
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
രോഗി മരിച്ചുകൊണ്ടിരിക്കുന്നു എന്ന് അറിഞ്ഞാലും ജീവൻ പോകുന്ന ഓരോ ഘട്ടവും പുതിയ സങ്കടം സമ്മാനിക്കുന്നതുപോലെ. അതിജീവനത്തിന് അനിവാര്യമായ പ്രത്യാശ യുക്തിക്കു മുകളിലും പറക്കുമെന്നതുകൊണ്ട് നാം ഓരോ ഘട്ടത്തിലും തിരിച്ചുവരവുണ്ടാകുമെന്ന് പ്രതീക്ഷിക്കും. ആ പ്രതീക്ഷ അസ്തമിക്കുമ്പോൾ വീണ്ടും സങ്കടപ്പെടും.

തോന്നും, മരിച്ചുകൊണ്ടിരിക്കുന്നു നമ്മുടെ ജനാധിപത്യത്തെ, മരണം അനിവാര്യമെന്നു തോന്നിപ്പോകുന്ന ഈ വ്യവസ്ഥയെ, നോക്കിയിരിക്കുകയോ, അല്ല, അതിനെ പുനരുജ്ജീവിപ്പിക്കാൻ മാത്രമോ അല്ല ശ്രമിക്കേണ്ടതെന്ന്.

മരിക്കുന്നയാളെ പരിചരിക്കാൻ, ആ ജീവനെ നിലനിർത്താൻ, അതിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്താൻ, നാം കടപ്പെട്ടവർ തന്നെ. എന്നാൽ എനിക്കു തോന്നുന്നു, ജനാധിപത്യത്തെ വീണ്ടും ജനിപ്പിക്കേണ്ടിവരുമെന്ന്. അത് അതിദീർഘകാലത്തെ ജോലിയാണ്. യാതൊരു ഗ്‌ളാമറുമില്ലാത്ത ദീർഘകാലബൌദ്ധികസാമൂഹ്യ വേല.
 

Latest News