Sorry, you need to enable JavaScript to visit this website.

വിനോദ് റായിക്ക് പ്രതിഫലം 3.62 കോടി

കൊല്‍ക്കത്ത - ഇന്ത്യന്‍ ക്രിക്കറ്റ് ഭരിച്ചിരുന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സി.ഒ.എ) അംഗങ്ങള്‍ക്ക് പ്രതിഫലം കിട്ടുക 3.62 കോടി രൂപ. വിനോദ് റായിയും ഡയാന എഡുല്‍ജിയുമാണ് അവസാനം വരെ കമ്മിറ്റി അംഗങ്ങളായി ഉണ്ടായിരുന്നത്. ഇരുവര്‍ക്കും രണ്ടു ദിവസത്തിനകം ബി.സി.സി.ഐ ഇത്രയും തുക കൈമാറണം. പരിഷ്‌കാരം നടപ്പാക്കുന്നതില്‍ ബി.സി.സി.ഐ ഭാരവാഹികള്‍ വീഴ്ച വരുത്തിയപ്പോള്‍ സുപ്രീം കോടതിയാണ് സി.ഒ.എയെ നിയമിച്ചത്.
2017 ല്‍ മാസം 10 ലക്ഷം രൂപയും 2018 ല്‍ മാസം 11 ലക്ഷം രൂപയും 2019 ല്‍ 12 ലക്ഷം രൂപയുമാണ് സി.ഒ.എ അംഗങ്ങളുടെ പ്രതിഫലം. കൂടാതെ ബി.സി.സി.ഐ ആവശ്യങ്ങള്‍ക്ക് ബിസിനസ് ക്ലാസില്‍ വിമാന യാത്രയും എ.സി ഫസ്റ്റ് ക്ലാസ് ട്രയിന്‍ യാത്രയും എ.സി വാഹനങ്ങളില്‍ സഞ്ചാരവും അനുവദിച്ചിരുന്നു. 
രവി തോഗ്‌ഡെയാണ് ഇപ്പോള്‍ സി.ഒ.എയിലെ മൂന്നാമത്തെ അംഗം. വിക്രം ലിമായെ, രാമചന്ദ്ര ഗുഹ എന്നിവര്‍ നേരത്തെ അംഗങ്ങളായിരുന്നു. 

Latest News