ഇന്ത്യന്‍ സ്പ്രിന്റര്‍ക്ക് നാലു വര്‍ഷം വിലക്ക്

മോണകൊ - ഇന്ത്യന്‍ സ്പ്രിന്റര്‍ നിര്‍മല ഷ്യോറാന് ഉത്തേജക മരുന്നടിയുടെ പേരില്‍ നാലു വര്‍ഷം വിലക്ക്. 2017 ലെ ഏഷ്യന്‍ ഗെയിംസില്‍ നിര്‍മല നേടിയ രണ്ട് സ്വര്‍ണം തിരിച്ചുവാങ്ങും. 2018 ജൂണില്‍ ഇന്ത്യയിലെ ആഭ്യന്തര മീറ്റില്‍ നിര്‍മല ഉത്തേജക മരുന്ന് ഡ്രോസ്റ്റനോലോണും മെറ്റലോനോണും അടിച്ചതായി തെളിഞ്ഞുവെന്ന് രാജ്യാന്തര അത്‌ലറ്റിക്‌സ് അസോസിയേഷന്റെ സ്വതന്ത്ര ഘടകമായ അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂനിറ്റ് വെളിപ്പെടുത്തി. 2016 ഓഗസ്റ്റ് മുതല്‍ 2018 നവംബര്‍ വരെയുള്ള നിര്‍മലയുടെ മത്സരഫലങ്ങളെല്ലാം റദ്ദാക്കി. വിലക്ക് നിര്‍മല അംഗീകരിച്ചതിനാല്‍ വിചാരണയുണ്ടാവില്ല. 
2017 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിര്‍മല 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടിയിരുന്നു. 2016 ലെ റിയൊ ഒളിംപിക്‌സിലും രണ്ടിനങ്ങളിലും ഇരുപത്തിനാലുകാരി മത്സരിച്ചിരുന്നു. 

Latest News