Sorry, you need to enable JavaScript to visit this website.

ബാഴ്‌സ വിടാന്‍ ആലോചിച്ചതിന് ഇതാണ് കാരണം -മെസ്സി

മഡ്രീഡ് - സ്പാനിഷ് അധികൃതര്‍ തനിക്കെതിരെ നികുതി വെട്ടിപ്പ് കേസ് കൊണ്ടുവന്ന സമയത്ത് ബാഴ്‌സലോണ വിടാന്‍ ആലോചിച്ചിരുന്നുവെന്ന് ലിയണല്‍ മെസ്സി. ഈ ട്രാന്‍സ്ഫര്‍ സീസണില്‍ നെയ്മാറിനെ ബാഴ്‌സലോണക്ക് കിട്ടാതിരുന്നപ്പോള്‍ ബ്രസീല്‍ താരം റയല്‍ മഡ്രീഡില്‍ ചേരുമെന്ന് കരുതിയതായും മെസ്സി പറഞ്ഞു. 
2007-2009 കാലഘട്ടത്തില്‍ മെസ്സിയും പിതാവും 41 ലക്ഷം യൂറോ നികുതി കുടിശ്ശിക വരുത്തിയെന്നായിരുന്നു സ്പാനിഷ് അധികൃതര്‍ വാദിച്ചത്. ഒരു കോടി യൂറോ പിഴയടച്ചാണ് മെസ്സി ജയില്‍ ശിക്ഷ ഒഴിവാക്കിയത്. ആരോപണം കുടുംബത്തിന് താങ്ങാവുന്നതിലധികമായിരുന്നുവെന്ന് മെസ്സി പറഞ്ഞു. ബാഴ്‌സലോണ വിടാനല്ല, സ്‌പെയിന്‍ വിടാനാണ് ആലോചിച്ചത്. ഇത്ര മോശമായി പെരുമാറുന്ന രാജ്യത്ത് തുടരേണ്ടെന്ന് തോന്നി -മുപ്പത്തിരണ്ടുകാരന്‍ പറഞ്ഞു. 
ആറാം വയസ്സില്‍ അര്‍ജന്റീനയിലെ റൊസാരിയോയിലെ നെവല്‍ ഓള്‍ഡ് ബോയ്‌സിലാണ് മെസ്സി കളി തുടങ്ങിയത്. ഭാവിയില്‍ നെവലിന് കളിക്കാനും അര്‍ജന്റീനയില്‍ കളിക്കുന്നതിന്റെ ഹരം ആസ്വദിക്കാനും താല്‍പര്യമുണ്ടെന്ന് മെസ്സി വെളിപ്പെടുത്തി.  ഗ്രീസ്മാനുമായി സ്വരച്ചേര്‍ച്ചയിലല്ലെന്ന റിപ്പോര്‍ട്ടുകള്‍ മെസ്സി തള്ളി. 

Latest News